പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിലെ മോഷണം: അരലക്ഷത്തോളം രൂപ നഷ്ടമായതായി ക്ഷേത്രം ഭാരവാഹികൾ; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: ഹിന്ദു ഐക്യവേദി
തേർഡ് ഐ ബ്യൂറോ
കോട്ടയം: പയ്യപ്പാടി വെന്നില ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് അരലക്ഷത്തോളം രൂപ കവർന്നതായി ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിലെ പിതൃമണ്ഡപത്തിലെ അടക്കം അഞ്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തി.
ഏകദേശം അൻപതിനായിരത്തോളം രൂപ നഷ്ടമയെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.ശ്രീകോവിലും തുറന്നു, ക്ഷേത്ര ഓഫീസിൽ കയറി സി.സി.ടി.വി ഓഫാക്കാൻ ശ്രമിച്ചു.ക്ഷേത്രത്തിന്റെ പുറകുവശത്തെ വാതിൽ പൊളിച്ചണ് ഉള്ളിൽ കടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗണപതി, സരസ്വതി, കൃഷ്ണന്റെ നടകളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി. വിരലടയാള വിദഗദ്ധർ എത്തി പരിരോധന നടത്തി.
ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ കോട്ടയം വെന്നിമല ക്ഷേത്രത്തിൽ ഇന്നലെ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു.
ഇതേ ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത് രണ്ടാം തവണയാണ് .ഏതാനും മാസം മുൻപ് തിരുനക്കര ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ പ്രതികളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല .കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ വിജനമായിരിക്കുന്ന ക്ഷേത്രങ്ങളുടെ സുരക്ഷയിൽ പോലീസ് അധികാരികൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.
വെന്നിമല ക്ഷേത്രത്തിൽ നടന്ന മോഷണത്തിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, താലൂക്ക് പ്രസിഡൻറ് കെ.പി. ജയമോൻ, രവീന്ദ്രനാഥ്, പ്രശാന്ത് പയ്യപ്പാടി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.