ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയ്ക്കു കൊവിഡ്: മീൻ മാർക്കറ്റ് പൂർണമായും അടയ്ക്കും; ഏറ്റുമാനൂർ മാർക്കറ്റിനും ഇന്ന് പൂട്ട് വീഴും
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ചങ്ങനാശേരി മീൻ മാർക്കറ്റിലെ തൊഴിലാളിയക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിൽ ചങ്ങനാശേരിയും പരിസരവും. മാർക്കറ്റിലുള്ളവർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ മാർക്കറ്റ് അടയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഏറ്റുമാനൂർ മാർക്കറ്റ് ഇന്നു വൈകിട്ട് മുതൽ അടയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന വെട്ടിത്തുരുത്ത് സ്വദേശിയ്ക്കാണ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇദ്ദേഹത്തിന്റെ ശ്രവ സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നു ആരോഗ്യ പ്രവർത്തകർ എത്തി ഇദ്ദേഹത്തെ ക്വാറന്റയിൻ കേന്ദ്രത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തിന്റെ സമ്പർക്ക രോഗ സാധ്യതാ പട്ടിക ഏറെ മുന്നിലാണ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല.
സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകൾ അടച്ചിരിക്കുന്നതിനാൽ ദിവസവും നൂറുകണക്കിന് ആളുകളാണ് ചങ്ങനാശേരി മാർക്കറ്റിൽ എത്തിച്ചേരുന്നത്. എവിടെ നിന്ന് ആരൊക്കെ ഈ മാർക്കറ്റിൽ എത്തുന്ന എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർക്കു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മാർക്കറ്റിലെ മീൻ കച്ചവടക്കാരന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റുമാനൂരിലും സ്ഥിതി ആശങ്കാജനകമാണ്. ഏറ്റുമാനൂർ മാർക്കറ്റിൽ രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ മാർക്കറ്റ് അനിശ്ചിത കാലത്തേയ്ക്കു അടയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.