video
play-sharp-fill

ചരിത്ര പ്രസിദ്ധമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷണം:  ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കടന്ന കള്ളൻ മോഷ്ടിച്ചത് കാണിക്കവഞ്ചിയിലെ പണം; മോഷ്ടാവ് കയറിയത് സി.സി.ടി.വി ക്യാമറ ഓഫാക്കിയ ശേഷം

ചരിത്ര പ്രസിദ്ധമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷണം: ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കടന്ന കള്ളൻ മോഷ്ടിച്ചത് കാണിക്കവഞ്ചിയിലെ പണം; മോഷ്ടാവ് കയറിയത് സി.സി.ടി.വി ക്യാമറ ഓഫാക്കിയ ശേഷം

Spread the love

തേർഡ് ഐ ബ്യൂറോ

പയ്യപ്പാടി: പുതുപ്പള്ളി പയ്യപ്പാടി വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷണം. വെള്ളിയാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കയറിയ മോഷ്ടാവ് ശ്രീകോവിലിനുള്ളിൽ കയറി മോഷണം നടത്തിയത്. ക്ഷേത്രത്തിനുള്ളിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിനു ശേഷം ക്ഷേത്രം തുറന്നു തുടങ്ങിയെങ്കിലും കാര്യമായ ഭക്തർ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ കാര്യമായ പണം ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കടന്ന മോഷ്ടാവ് ആദ്യം ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്തു. തുടർന്നു ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഓട് പൊളിച്ച ശേഷം അകത്തു കടക്കുകയായിരുന്നു.

ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പിൻവശത്തു കൂടിയാണ് മോഷ്ടാവ് ഉള്ളിൽ കയറിയിരിക്കുന്നത്. തുടർന്നു, ഓട് പൊളിച്ച് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിൽ നിന്നും ഒന്നും ലഭിക്കാതെ വന്നതോടെ പുറത്തിറങ്ങിയ മോഷ്ടാവ്, ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചികൾ മൂന്നെണ്ണം തകർത്തു.

ഇതിനുള്ളിലുണ്ടായിരുന്ന ചില്ലറത്തുട്ടുകളും മോഷ്ടാവ് കവർന്നിട്ടുണ്ട്. തുടർന്നു, ഇയാൾ മോഷണത്തിനു ശേഷം രക്ഷപെട്ടു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്നു, ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു.

ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് , എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും സൈന്റിഫിക്ക് എക്‌സ്‌പേർട്ടും സ്ഥലത്ത് എത്തിയിട്ടുണ്ട്.