
സ്വന്തം ലേഖകൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശത്ത് നിന്നുമെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കിയ. കരുനാഗപ്പള്ളി പടനായർകുളങ്ങര ഹൈബി നിവാസിൽ അൽഷാനി സലിം (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജൂൺ 28നാണ് യുവാവ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ നിന്നുമെത്തിയത്. കളമശ്ശേരിയിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കൾ ഭക്ഷണവുമായി എത്തിയപ്പോഴാണ് സലിമിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. ഭാര്യയും, രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.