ന​ഗ്ന ശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം; രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ, ബാലനീതി, ഐ.ടി ആക്ട് പ്രകാരം അന്വേഷണം: പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ന​ഗ്ന ശരീരത്തില്‍ മകനെകൊണ്ട് ചിത്രം വരപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ, ഐ.ടി ആക്ട്, ബാലനിയമങ്ങള്‍ പ്രകാരം അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡി.വി.ഡി കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം രഹ്ന മുന്‍കൂര്‍ ജാമ്യ ഹർജി നല്‍കിയിരുന്നു. എന്നാല്‍ ഹർജിയെ എതിര്‍ത്താണ് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടറുടെ വിശദീകരണ പത്രിക. കുട്ടികളെക്കൊണ്ട് തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് രഹ്നക്കെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹ മാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റ കൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

തുടരന്വേഷണത്തിന്റെ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇവ തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിവരങ്ങളും യൂട്യൂബ് ചാനല്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.