video
play-sharp-fill

ഏറ്റുമാനൂർ മീൻ മാർക്കറ്റ് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ അടയ്ക്കും: മാർക്കറ്റ് അടയ്ക്കുക രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ

ഏറ്റുമാനൂർ മീൻ മാർക്കറ്റ് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ അടയ്ക്കും: മാർക്കറ്റ് അടയ്ക്കുക രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റ് അനിശ്ചിത കാലത്തേയ്ക്ക് അടയ്ക്കാൻ തീരുമാനിച്ചു. മാർക്കറ്റ് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ അടയ്ക്കുമെന്നാണ് തീരുമാനം. നഗരസഭ അദ്ധ്യക്ഷൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്.

ഏറ്റുമാനൂരിലെ മീൻ ഹോൾസെയിൽ റീട്ടെയിൽ മാർക്കറ്റുകൾ രണ്ടും ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ അനിശ്ചിത കാലത്തേയ്ക്ക് അടയ്ക്കുന്നതിനാണ് തീരുമാനം. രണ്ടു മാർക്കറ്റുകളും അണു വിമുക്തമാക്കിയ ശേഷമാക്കിയ ശേഷം അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാവും തുറക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ സാമൂഹിക അകലം കൂടുതൽ കർശനമായി പാലിക്കുന്നതിനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ മാർക്കറ്റിൽ മീൻ സ്റ്റോക്ക് ഇരിക്കുന്നത് വിറ്റു തീർക്കുന്നതിന് വേണ്ടിയാണ് നാളെ വൈകിട്ട് അഞ്ചു വരെ സമയം അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മീനുമായി എത്തുന്ന ലോറികൾ പുറപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മീൻ കച്ചവടക്കാർക്കുള്ള നഷ്ടം ഒഴിവാക്കുന്നതിന് കുടിയാണ് ഇപ്പോൾ മാർക്കറ്റ് അടയ്ക്കുന്നത് ശനിയാഴ്ചത്തേയ്ക്ക് നീട്ടിയിരിക്കുന്നത്.

ഏറ്റുമാനൂർ മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കോവിഡ് സെന്ററിലേക്ക് മാറ്റി.

മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇവരുടെ കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.