
കാണാതായ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി ; ഗൺമാനെ കണ്ടെത്തിയത് ആക്കുളത്ത് നിന്നും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കാണാതായ യുഎഇ കോൺസുലേറ്റ് ഗൺമാനായ എആർ ക്യാംപിലെ പൊലീസുകാരൻ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആക്കുളത്ത് നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലെന്നു ഭാര്യ തുമ്പ പൊലീസിൽ പരാതി നൽകി. നയതന്ത്ര പാഴ്‌സൽ മറയാക്കി സ്വർണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെ തവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റിൽ നിന്നും ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും മക്കളുമൊത്ത് കഴിഞ്ഞ ദിവസം കുടുംബവീട്ടിലെത്തിയിരുന്നു. തനിക്കു ഭീഷണിയുണ്ടെന്നും ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞു. ഒരു ഫോൺകോൾ വന്നയുടൻ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതാവുകയായിരുന്നെന്നും സഹോദരീ ഭർത്താവ് വി.എസ്. അജിത് കുമാർ പറഞ്ഞു.
നാലു ദിവസം മുൻപ് ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. ബൈക്ക് വിലങ്ങനെ നിർത്തി നീ എത്രനാൾ വീട്ടിലിരിക്കും, നീ വെളിയിലിറങ്ങ്, കാണിച്ചു തരാമെന്നും രണ്ടു പേർ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്ബർ പ്ലേറ്റ് മടക്കി വച്ച നിലയിലായിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ജയഘോഷ് പറഞ്ഞെന്നും അജിത് കുമാർ പറഞ്ഞു.