video
play-sharp-fill

ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്കു കൊവിഡ്: ഏറ്റുമാനൂരിൽ അതീവ ജാഗ്രത; മാർക്കറ്റിലെ 48 പേർക്കു കൊവിഡ് പരിശോധന; ഓണംതുരുത്ത് മംഗലംകലുങ്ക് സ്വദേശികൾക്കു കൊവിഡ്; ഏറ്റുമാനൂർ മാർക്കറ്റ് അടച്ചേയ്ക്കും

ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്കു കൊവിഡ്: ഏറ്റുമാനൂരിൽ അതീവ ജാഗ്രത; മാർക്കറ്റിലെ 48 പേർക്കു കൊവിഡ് പരിശോധന; ഓണംതുരുത്ത് മംഗലംകലുങ്ക് സ്വദേശികൾക്കു കൊവിഡ്; ഏറ്റുമാനൂർ മാർക്കറ്റ് അടച്ചേയ്ക്കും

Spread the love

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിൽ മീൻ ഇറക്കുന്ന രണ്ടു തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റുമാനൂർ മംഗലംകലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാവിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ഏറ്റുമാനൂർ മാർക്കറ്റ് അടയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി ഏറ്റുമാനൂർ നഗരസഭയുടെ സ്റ്റിയറിംങ് കമ്മിറ്റി യോഗം ചേരും. ഇതിനു ശേഷമാകും മാർക്കറ്റ് അടയ്ക്കുന്ന കാര്യത്തിൽ നിർണ്ണായക തീരുമാനത്തിൽ എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും അകലക്കുന്നത്തെ കൊവിഡ് സെന്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഏറ്റുമാനൂർ മാർക്കറ്റിൽ തമിഴ്‌നാട്ടിൽ നിന്നടക്കം മീനുകളുമായി ആളുകൾ എത്തിയിരുന്നു. ഇവരിൽ നിന്ന് ആരെങ്കിലും നിന്നാകാം രോഗം ബാധിച്ചത് എന്നാണ് സംശയിക്കുന്നത്. ഏറ്റുമാനൂർ മാർക്കറ്റിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചാണ് പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

രോഗം സ്ഥിരീകരിച്ച മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടർന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.

രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരുടെയും സമ്പർക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇവരുടെ കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മത്സ്യമാർക്കറ്റിൽ 48 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.