play-sharp-fill
സൗരവ് ഗാംഗുലി ക്വാറന്റൈനിൽ ; നിരീക്ഷണത്തിൽ കഴിയുന്നത് മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സൗരവ് ഗാംഗുലി ക്വാറന്റൈനിൽ ; നിരീക്ഷണത്തിൽ കഴിയുന്നത് മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ

കൊൽക്കത്ത: സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായി സ്‌നേഹാഷിഷിന് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റൈനിൽ.

സൗരവ് ഗാംഗുലി വീട്ടിൽ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തിൽ കഴിയുന്നത്. ഗാംഗുലിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും ക്വാറന്റൈനിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങൾക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരൻ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ.

ഇതോടെയാണ് ഗാംഗുലി നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്. പത്ത് ദിവസത്തെ നിരീക്ഷണത്തിൽ സൗരവ് കഴിയേണ്ടിവരും.

ബെല്ലെ വ്യൂ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ച സ്‌നേഹാഷിഷ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയിൽ പനിയുണ്ടായിരുന്നു. തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

സ്‌നേഹാഷിഷിന്റെ ഭാര്യയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്‌നേഹാഷിഷ് ബെഹ്‌ലയിലുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.