
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിലെ നവോദ്ധാനം കൊണ്ടു വരാൻ ശ്രമിച്ച പിണറായി വിജയനും കൂട്ടർക്കും അയ്യപ്പൻ നൽകിയ പണിയാണ് സ്വർണ്ണക്കടത്തും സ്വപ്‌നാ വിവാദവുമെന്നാണ് സംഘപരിവാരും ബി.ജെ.പി അനൂകൂലികളും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത്. അയ്യപ്പന്റെ ശാപത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ പിണറായി വിജയന്റെ ഓഫിസ് വരെ ഒരു പെണ്ണിനാൽ നാറിയിരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. ഈ പ്രചാരണം സത്യമാണ് എന്നു മലയാളി വിശ്വസിച്ചു പോകാവുന്ന ഒരു സംഭവാണ് ഏറ്റവും ഒടുവിൽ നടന്നിരിക്കുന്നത്.
അയ്യപ്പനു ശക്തിയുണ്ടെന്നും, അത് കൃത്യ സമയത്തു തന്നെ അയ്യപ്പൻ പുറത്തെടുക്കുന്നുണ്ടെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം കൊണ്ടു വ്യക്തമാകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണ്ണം എത്തിയ ജൂലായി അഞ്ചിനു ജനംടിവി എഡിറ്റർ ഇൻ ചാർജ് അനിൽ നമ്പ്യാർ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം പുറത്തു വന്നതോടെയാണ് അയ്യപ്പൻ ആളു പുലിയാണെന്നു മലയാളി വിശ്വസിച്ചത്. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ മുന്നിൽ നിന്നതിനാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനോട് അയ്യപ്പന് വൈരാര്യം. എന്നാൽ, കേരളത്തിലെ ജനങ്ങളെയും, സ്ത്രീകളെയും അയ്യപ്പനെ തന്നെയും അപമാനിച്ച ജനം ടിവി എഡിറ്ററെ അയ്യപ്പൻ വെറുതെ വിട്ടില്ലെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തയിലൂടെ വ്യക്തമാകുന്നത്. മലകയറി ചരിത്രം തിരുത്താൻ എത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിനുള്ളിൽ സാനിറ്ററി നാപ്കിൻ ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ജനംടി.വിയുടെ വാർത്ത. ഇത് കേരളത്തെ കലാപത്തിന്റെ വക്കിലാണ് കൊണ്ട് എത്തിച്ചത്.
ഇതേ ചാനലിനു നേതൃത്വം നൽകിയ അനിൽ നമ്പ്യാർ തന്നെയാണ് ഇപ്പോൾ കേസിൽ കുടുങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അനിൽ നമ്പ്യാർ നിരത്തിയ ന്യായീകരണ വാദങ്ങളൊന്നും എങ്ങും എത്തിയിട്ടില്ല. സ്വപ്‌നാ സുരേഷ് കോൺസുലേറ്റിലെ ജീവനക്കാരി സ്ഥാനത്തു നിന്നും മാറി എന്ന് അറിയില്ലെന്നാണ് അനിലിന്റെ വാദം. എന്നാൽ, ഒരു മാധ്യമപ്രവർത്തകൻ ഇത് അറിഞ്ഞില്ലെന്നു പറയുന്നത് തന്നെ അനിലിന്റെ പരാജയമാണ് എന്നാണ് സോ്ഷ്യൽ മീഡിയയുടെ വാദം.
സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കളത്തിലിറങ്ങിയ ജനംടിവിയും മാധ്യമങ്ങളും അടക്കം വിലങ്ങു വച്ചു വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
അനിൽ നമ്പ്യാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന്
കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ
തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.
ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.
കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ
സ്വപ്നയെ വിളിച്ചന്വേഷിച്ചത്.മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.
എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ്
സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ
ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.
കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം
തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക്
ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും
വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത്
സംപ്രേഷണം ചെയ്യുകയുമായിരുന്നു.
ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.
യുഎഇ കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും
സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു.
മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ
അവരെ വിളിച്ചത്.
ഒരു മാധ്യമപ്രവർത്തകൻ
എന്ന നിലയിൽ വാർത്താശേഖരണത്തിന്
എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും.
വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച്
എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി
മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.
ഒരു കാര്യം കൂടി പറയട്ടെ.
വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്.
അതുകൊണ്ട് തന്നെ വാർത്തയുടെ
പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.