video
play-sharp-fill

Saturday, May 24, 2025
Homeflashപ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു ; പ്ലസ്ടുവിന് 85.13 വിജയശതമാനം ; വിജയശതമാനം...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു ; പ്ലസ്ടുവിന് 85.13 വിജയശതമാനം ; വിജയശതമാനം കൂടിയ ജില്ല എറണാകുളം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത് : സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം. വിജയശതമാനം കൂടിയ ജില്ല എറണാകുളം. 114 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18, 510 കുട്ടികൾക്കാണ് മുഴുവൻ എ പ്ലസ് കിട്ടി. 234 കുട്ടികൾ മുഴുവൻ മാർക്കും വാങ്ങിയവരാണ്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലർ വിഭാഗത്തിൽ 81.8 ആണ് വിജയശതമാനം.

അതേസമയം ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിൽ ഇത്തവണ മാറ്റം ഉണ്ടാകും. സർട്ടിഫിക്കറ്റിൽ ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ജനനതീയതിയും ചേർക്കും.

പ്ലസ് ടു ഫലം വന്നതിന് പിന്നാലെ ഈ മാസം തന്നെ പ്ലസ് വൺഫലവും പ്രഖ്യാപിക്കും. പുനർ മൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments