video
play-sharp-fill

കോവിഡ്  വ്യാപനം രൂക്ഷം :  കർണാടകയിൽ രണ്ട് ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ  ലോക് ഡൗൺ

കോവിഡ് വ്യാപനം രൂക്ഷം : കർണാടകയിൽ രണ്ട് ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകത്തിലെ രണ്ട് ജില്ലകളിൽ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളാണ് പൂർണ്ണമായും അടച്ചിടുന്നത്.

ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മൂന്നാംമതാണ് കർണാടക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച രണ്ട് ജില്ലകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.

അതേ സമയം ഇന്ത്യയിലെ മറ്റു മഹാ നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി ആദ്യഘട്ടത്തിൽ കൊവിഡിനെ പ്രതിരോധിച്ച് പിടിച്ചുനിന്ന ബെംഗളൂരുവിലും കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിതി രൂക്ഷമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.