video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
HomeCrimeസ്വർണ്ണക്കടത്തിന് പുറമെ മാസ്‌കിന്റെ മറവിലും റമീസിന്റെ തട്ടിപ്പ് ; ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും...

സ്വർണ്ണക്കടത്തിന് പുറമെ മാസ്‌കിന്റെ മറവിലും റമീസിന്റെ തട്ടിപ്പ് ; ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും അയച്ചത് മാസ്‌കിന്റെ മറവിലെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ റമീസ്, കൊറോണക്കാലത്ത് മാസ്‌ക് കടത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയം. ദക്ഷിണാഫ്രിക്കയിൽനിന്ന് ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും റമീസ് അയച്ചത് മാസ്‌കിന്റെ മറവിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വളരെപ്പെട്ടന്ന് തട്ടിക്കൂട്ടിയ ബിൽ ഉപയോഗിച്ച് വിദേശ നാവിക കപ്പലിൽ രണ്ടു ലക്ഷം മാസ്‌കുകൾ കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിൽ പണവും അയച്ചിരുന്നുവെന്നാണ്് അധികൃതരുടെ സംശയം. ഇതിന് പുറമെ മാസ്‌കുകൾക്ക് വിലകൂട്ടിക്കാണിച്ച് അയച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് റമീസ്. കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്ത് വരുന്ന സമയത്താണ് കസ്റ്റംസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഈ കച്ചവടത്തിലും കസ്റ്റംസ് മുൻപാകെ കീഴടങ്ങിയ ജലാലിനും പങ്കുണ്ടുണ്ടെന്നാണ് കരുതുന്നത്.

കള്ളക്കടത്ത് സ്വർണ്ണം ജൂവലറികൾക്ക് നൽകുന്നത് റമീസാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments