video
play-sharp-fill
പോസ്റ്റിട്ട് വയറിംങ് നടത്തി വൈദ്യുതി നൽകി കെ.എസ്.ഇ.ബി; ടി.വി നൽകി പ്രവാസി: കേബിൾ കണക്ഷൻ നൽകി കേബിൾ ഓപ്പറേറ്റർ; പാറമ്പുഴയിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം

പോസ്റ്റിട്ട് വയറിംങ് നടത്തി വൈദ്യുതി നൽകി കെ.എസ്.ഇ.ബി; ടി.വി നൽകി പ്രവാസി: കേബിൾ കണക്ഷൻ നൽകി കേബിൾ ഓപ്പറേറ്റർ; പാറമ്പുഴയിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിനായി നാട് ഒന്നിച്ചു നിന്നു. പോസ്റ്റിട്ട് വയറിംങ് നടത്തി വൈദ്യുതി എത്തിച്ചു നൽകിയ കെ.എസ്.ഇ.ബിയും, ടി.വി നൽകിയ പ്രവാസിയും, കേബിൾ കണക്ഷൻ സൗജന്യമായി നൽകിയ കേബിൾ ഓപ്പറേറ്ററും എല്ലാത്തിനും ചുക്കാൻ പിടിച്ച കൗൺസിലറും ചേർന്നപ്പോൾ പാറമ്പുഴ അർത്യാകുളത്തെ കുടുംബത്തിലെ കുട്ടികൾക്കു ഇനി നന്നായി പഠിക്കാം.

നഗരസഭ അംഗം ജോജി കുറത്തിയാടന്റെ ഇടപെടലിനെ തുടർന്നാണ് കുടുംബത്തിനു വെളിച്ചവും ടി.വിയും എത്തിയത്. ചൊവ്വാഴ്ച രാവിലെ തോമസ് ചാഴികാടൻ എം.പി വീട്ടിലെത്തി കുടുംബത്തിനു ടി.വി കൈമാറിയതോടെയാണ് ഇനി കുട്ടികൾക്കായി സൗകര്യങ്ങൾ ഒരുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറമ്പുഴ അർത്യാകുളത്ത് താമസിക്കുന്ന കുടുംബത്തിലെ കുരുന്നുകൾക്കാണ് അടിസ്ഥാന സൗകര്യമില്ലാതിരുന്നതിനെ തുടർന്നു പഠനം മുടങ്ങിയത്. കൂലിപ്പണിക്കാരനായ ഗൃഹനാഥൻ, അസുഖ ബാധിതനായി വീട്ടിൽ കിടപ്പായിരുന്നു. ഇതേ തടുർന്നാണ് കുട്ടികളുടെ പഠനം അടക്കം മുടങ്ങുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ ദിവസം വാർഡിലെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് നഗരസഭ അംഗം ജോജി കുറത്തിയാടൻ ഇവരുടെ ദുരവസ്ഥ കണ്ടത്.

ഓൺൈലൻ പഠന സൗകര്യമില്ലെന്നു കുട്ടികൾ കറഞ്ഞു പറഞ്ഞതോടെ ജോജി കുറത്തിയാടൻ പ്രശ്‌നത്തിൽ ഇടപെട്ടു. ഉടൻ തന്നെ ഗാന്ധിനഗർ കെ.എസ്.ഇ.ബി ഓഫിസിലെ എ ഇ ഹർഷകുമാരിയുടെ നിദ്ദേശം അനുസരിച്ചു സബ് എൻജിനീയർ ബിജുവിനെ ബന്ധ്‌പ്പെട്ടു. ബിജു വീട്ടിലെത്തി സൗജന്യമായി വീട് മുഴുവൻ വയറിംങ് ചെയ്തു നൽകി. വീട്ടിലേയ്ക്കു വൈദ്യുതി എത്തിക്കുന്നതിനു പോസ്റ്റും സ്ഥാപിച്ചത് കെ.എസ്.ഇ.ബി തന്നെയായിരുന്നു. ഒരു വർഷത്തെ വൈദ്യുതി ചാർഡ് അഡ്വാൻസായി മറ്റൊരാളും അടച്ചു.

ഇതിനിടെ കുടുംബത്തിന് ടി.വി വാങ്ങി നൽകുന്നതിനായി ജോജി കുറത്തിയാടൻ ഇടപെടലും നടത്തി. ഇതിനിടെയാണ് യു.കെയിൽ നിന്നും പ്രവാസിയായ ഷൈമോൻ കുടുംബത്തിന്റെ അസ്ഥ അറിഞ്ഞ് ടി.വി വാങ്ങി നൽകാൻ തയ്യാറായത്. സ്ഥലത്തെ കേബിൾ ടി.വി ഉടമ സൗജന്യമായി കണക്ഷൻ നൽകാനും തയ്യാറായി. ഇതിനു ശേഷമാണ് എം.പി സ്ഥലത്ത് എത്തി ടി.വി കൈമാറിയത്.