video
play-sharp-fill
സംസ്ഥാനത്ത് 608 പേർക്കു കൊവിഡ്; 396 പേർക്കു സമ്പർക്കത്തിലൂടെ രോഗം; കോട്ടയത്ത് 25 പേർക്കു രോഗം

സംസ്ഥാനത്ത് 608 പേർക്കു കൊവിഡ്; 396 പേർക്കു സമ്പർക്കത്തിലൂടെ രോഗം; കോട്ടയത്ത് 25 പേർക്കു രോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 608 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 396 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം ഇന്ന് സ്ഥിരീകരിച്ചതിൽ 130 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 68 പേർ മറ്റു സംസ്ഥാനങ്ങളിൽ എത്തിയവരാണ്.

ഇന്ന് രോഗം ബാധിച്ചവരിൽ എ്ട്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥനും , രണ്ടു വീതം സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പോസിറ്റീവായവരിൽ എറണാകുളം 70, മലപ്പുറം 58 കോഴിക്കോട് 58, കാസർകോട് 44, തൃശൂർ 42, ആലപ്പുഴ 34 , പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12 പത്തനംതിട്ട മൂന്ന് എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് കണക്കുകൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 26 പേർക്കു എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇന്ന് 151 പേർക്കു രോഗ വിമുക്തി ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മാത്രം അഞ്ചു പേർക്കാണ് രോഗ വിമുക്തിയുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 4454 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

തിരുവനന്തപുരത്ത് മാത്രം 201 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 158 പേർക്കു മാത്രം സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. 19 പേർക്കു രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് മാത്രം 720 പേരെ കൊവിഡ് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 227 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.