play-sharp-fill
മിന്നൽ വേഗത്തിൽ കുറ്റകൃത്യം നടത്തിപായാൻ ന്യൂജൈൻ ബൈക്കുകൾ: പൊലീസിന്റെ പരിശോധനയിൽ പിടികൂടിയത് കേസെടുത്തത് 741 ന്യൂജെൻ ബൈക്കുകൾക്കെതിരെ; ജില്ലയിൽ സാമൂഹിക അകലം പാലിക്കാത്തിന് 1494 കേസുകൾ

മിന്നൽ വേഗത്തിൽ കുറ്റകൃത്യം നടത്തിപായാൻ ന്യൂജൈൻ ബൈക്കുകൾ: പൊലീസിന്റെ പരിശോധനയിൽ പിടികൂടിയത് കേസെടുത്തത് 741 ന്യൂജെൻ ബൈക്കുകൾക്കെതിരെ; ജില്ലയിൽ സാമൂഹിക അകലം പാലിക്കാത്തിന് 1494 കേസുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മോഷണത്തിനും കഞ്ചാവ് കടത്തിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമായി ന്യൂജെൻ ബൈക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 741 ന്യൂജെൻ ബൈക്കുകൾ പിടിച്ചെടുത്തു. ഓട്ടോറിക്ഷയും ബസും ഉൾപ്പെടെ 1494 വാഹനങ്ങൾ പരിശോധിച്ചതിൽ സാമൂഹിക അകലം പാലിക്കാത്തത്തിന് 38950/ രൂപാ പിഴ ഈടാക്കി. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ചുളള പ്രത്യേക പരിശോധന തുടരുന്നതായിരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലുടനീളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയത്. ഇത് കൂടാതെ ക്രിമിനൽ സംഘങ്ങൾ ന്യൂ ജനറേഷൻ ഇരുചക്ര വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കും, മറ്റു നിയമ ലംഘനങ്ങൾക്കുമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കൾ അമിത വേഗതമൂലം അപകടങ്ങളിൽ പെടുകയും ട്രാഫിക് തടസ്സങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു, കോട്ടയം സബ് ഡിവിഷനിൽ പെട്ട കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് , കുമരകം, അയർക്കുന്നം, ഗാന്ധിനഗർ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു.

കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന നിയമാനുസൃതമല്ലാത്ത നമ്പർ പ്ലേറ്റ് മോഡിഫിക്കേഷൻ , ഫാൻസി ലെറ്ററുകൾ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് എഴുതുക, സൈലൻസർ മോഡിഫിക്കേഷൻ , ഹാൻഡിൽ വ്യത്യാസം വരുത്തുക , അഡീഷണൽ ലൈറ്റുകൾ , അഡീഷണൽ ഹോൺ , അമിത വേഗത , സിഗ് സാഗ് ആയി വണ്ടി ഓടിക്കുക , ഹെൽമറ്റ് ധരിക്കാതിരിക്കുക , രണ്ടിലധികം ആളുകൾ യാത്ര ചെയ്യുക , റിയർ വ്യൂ മിറർ ഇല്ലാതിരിക്കുക , ഉണ്ടെങ്കിൽ തന്നെ സ്‌റൈലിനുവേണ്ടി ഒതുക്കി വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പൊലീസ് പരിശോധിച്ചത്.

ആകെ 741 ന്യൂ ജനറേഷൻ ബൈക്കുകൾ പരിശോധിച്ചു. അതിൽ 191 ബൈക്കുകൾ പിടിച്ചെടുത്തു. 185 പേരെ ഫൈൻ അടപ്പിച്ചു. 43050 രൂപ പിഴ ഇനത്തിൽ ഈടാക്കി. കോട്ടയം ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ മാരായ എം.ജെ അരുൺ , നിർമ്മൽ ബോസ് , ഗോപകുമാർ, അൻസാരി , ബാബു സെബാസ്റ്റ്യൻ , സജീവ് ചെറിയാൻ , ട്രാഫിക് എസ് ഐ മനു വി നായർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ന്യൂ ജെൻ ടു വീലർ പരിശോധന കർശനമാക്കും എന്ന് കോട്ടയം ഡി വൈ എസ് പി അറിയിച്ചു.