play-sharp-fill
സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകള്‍ ; നാലു ജില്ലകളില്‍ അതീവ ജാഗ്രത: കൂടുതല്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകള്‍ ; നാലു ജില്ലകളില്‍ അതീവ ജാഗ്രത: കൂടുതല്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ആരോ​ഗ്യ വകുപ്പ് അതീവ ജാ​ഗ്രതാ നിർദേശം നൽകി. ആലപ്പുഴ, പാലക്കാട്, കണ്ണൂർ തൃശ്ശൂർ ജില്ലകളിലാണ് ആരോ​ഗ്യ വകുപ്പ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണം. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകൾ രൂപപ്പെട്ടെന്നും ആരോ​ഗ്യ വകുപ്പ് അറിയിച്ചു.


തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവിടങ്ങൾ മാത്രമാണ് ഇപ്പോൾ വലിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ അൻപതിലധികം ആളുകൾക്ക് സമ്പർക്കത്തിലൂടെ രോ​ഗം പകർന്നു എന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. 15 ക്ലസ്റ്ററുകൾ നിയന്ത്രണ വിധേയമാണെന്നും ആരോ​ഗ്യ വകുപ്പ് തയ്യാറാക്കിയ കൊവിഡ് ക്ലസ്റ്റർ റിപ്പർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് പൂന്തുറ, ആറ്റുകാൽ, പുത്തൻപ്പള്ളി മണക്കാട്, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറു ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കൊല്ലം ജില്ലയിൽ 11, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നാലു വീതവും, മലപ്പുറം മൂന്ന്, കോട്ടയം ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിൽ രണ്ട് വീതവും കോഴിക്കോട് കാസർ​ഗോഡ് ജില്ലകളിൽ ഒന്ന് വീതവും ക്ലസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. തൃശ്ശൂരിൽ അഞ്ച് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

ആശുപത്രി, ഓഫീസുകൾ എന്നിവ കേന്ദ്രൂകരിച്ചാണ് രോ​ഗപ്പകർച്ച. കോർപ്പറേഷൻ ഓഫീസ് വെയർഹൗസ് എന്നിവിടങ്ങളിൽ നിയന്ത്രണ നടപടികൾ ഇപ്പോഴും തുടരുകയാണ്. തൃശ്ശൂർ കെഎസ്ഇ ലിമിറ്റഡ് ഉൾപ്പെടെ സംസ്ഥാനത്ത് നാലിടങ്ങളിൽ തിങ്കളാഴ്ച പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ക്ലസ്റ്ററുകളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് രോ​ഗം പകർന്നേക്കാം.