video
play-sharp-fill

Saturday, May 17, 2025
HomeCinemaഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം ; ഞങ്ങൾ പുതിയ വീട്ടിലേക്ക്...

ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം ; ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറി : ആരാധകരുമായി സന്തോഷം പങ്കുവെച്ച് നമിതാ പ്രമോദ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മാതാപിതാക്കൾക്കൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം ആരാധരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയനായിക നമിത പ്രമോദ്. തന്റെ പുതിയ വീട്ടിൽ നിന്നും മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാർത്ത അറിയിച്ചത്.

ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓർമ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമെന്നാണ് ചിത്രങ്ങൾക്കൊപ്പം നമിത കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സാരിയിലാണ് നമിതാ പ്രമോദ് ചിത്രത്തിലുള്ളത്. പുതിയ വീട്ടിലെ സ്വീകരണമുറിയിലും അടുക്കളയിലും നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവ.

സമൂഹമാധ്യമങ്ങളിൽ ആരാധകർക്കൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കാൻ നമിത ഇടയ്ക്ക് എത്താറുണ്ട് വളരെ കുറച്ച് സിനിമകൾ കൊണ്ട് സിനിമ കൊണ്ടുതന്നെ ഒരുപാട് ആരാധകരെ ലഭിച്ച നടിയാണ് നമിത പ്രമോദ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments