മണർകാട് നാല് മണിക്കാറ്റിലെ ചീട്ടുകളി കേന്ദ്രത്തിൽ ഇതുവരെ എണ്ണിയത് 17 ലക്ഷം രൂപ..! കോടികൾ മറിഞ്ഞിരുന്നതായി സൂചന; ചീട്ടുകളിക്കാൻ എത്തിയിരുന്നത് വമ്പൻമാർ; ആഡംബര വാഹനങ്ങളുടെ നീണ്ട നിരയും മുന്നിൽ

മണർകാട് നാല് മണിക്കാറ്റിലെ ചീട്ടുകളി കേന്ദ്രത്തിൽ ഇതുവരെ എണ്ണിയത് 17 ലക്ഷം രൂപ..! കോടികൾ മറിഞ്ഞിരുന്നതായി സൂചന; ചീട്ടുകളിക്കാൻ എത്തിയിരുന്നത് വമ്പൻമാർ; ആഡംബര വാഹനങ്ങളുടെ നീണ്ട നിരയും മുന്നിൽ

തേർഡ് ഐ ബ്യൂറോ

മണർകാട്: മണർകാട് നാലു മണിക്കാറ്റിൽ ബ്ലേഡ് മാഫിയ തലവന്റെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഇതുവരെ പിടിച്ചെടുത്തത് 16 ലക്ഷം രൂപ..! പരിശോധന ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെയും പണം എണ്ണിത്തീർന്നിട്ടില്ല. 16 ലക്ഷം രൂപ വരെയാണ് ഇതുവരെ എണ്ണിയിരിക്കുന്നത്. ആഡംബര കാറുകളിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള വമ്പന്മാരും ഇവിടെ ചീട്ടുകളിക്കാൻ എത്തിയിരുന്നതായാണ് സൂചന.

മണർകാട് മാലത്തെ ഗുണ്ടാ – ബ്ലേഡ് മാഫിയ സംഘത്തലവന്റെ സംരക്ഷണത്തിൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഇവിടെ ചീട്ടുകളി നടന്നു വരികയായിരുന്നു. ലക്ഷങ്ങൾ ഇട്ടാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നതെന്നും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ചീട്ടുകളി കളത്തിനു സംരക്ഷണം നൽകി നിന്നിരുന്നത് ഗുണ്ടാ മാഫിയ സംഘംഗങ്ങളായിരുന്നു. ഇവരുടെ സംരക്ഷണയിലാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങൾക്കു മുൻപ് തന്നെ രഹസ്യാന്വേഷണ വിഭാഗം ഈ ചീട്ടുകളി കേന്ദ്രത്തെപ്പറ്റി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ഈ കേന്ദ്രത്തിൽ പരിശോധന നടത്താൻ ഇതുവരെയും പൊലീസ് തയ്യാറായിരുന്നില്ല. ഇതിനിടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് കൃത്യമായ തെളിവുകൾ സഹിതം ശനിയാഴ്ച രാവിലെ വാർത്ത നൽകിയത്. മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിൽ നടന്നിരുന്ന ഇടപാടുകളുടെ തെളിവ് സഹിതമാണ് തേർഡ് ഐ വാർത്ത പുറത്തു വിട്ടത്.

എന്നാൽ, ഈ വാർത്ത വന്നിട്ടും തങ്ങളെ ആരും തൊടില്ലെന്നുള്ള വാശിയിൽ സംഘം ഇവിടെ ഇന്നും ചീട്ടുകളി തുടരുകയായിരുന്നു. പൊലീസ് ഉന്നതർക്കു ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുമായി വരെ അടുപ്പമുണ്ടെന്നുമാണ് ബ്ലേഡ് മാഫിയ സംഘത്തലവനും കൂട്ടാളികളും പ്രചരിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. ഇതിനു ശേഷമാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്.