video
play-sharp-fill

പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി തെള്ളകത്തെ മിറ്റേര ആശുപത്രി; നാലു വർഷത്തിനിടെ ആശുപത്രിയിൽ മരിച്ചത് 15 നവജാത ശിശുക്കൾ അടക്കം 18 പേർ

പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി തെള്ളകത്തെ മിറ്റേര ആശുപത്രി; നാലു വർഷത്തിനിടെ ആശുപത്രിയിൽ മരിച്ചത് 15 നവജാത ശിശുക്കൾ അടക്കം 18 പേർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി തെള്ളകത്തെ മിറ്റേര ആശുപത്രി. കഴിഞ്ഞ നാലു വർഷത്തിനിടെ മിറ്റേര ആശുപത്രിയിൽ മരിച്ചത് 15 നവജാത ശിശുക്കൾ അടക്കം 18 പേരാണ്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങൾ. ആശുപത്രിയുടെ നിലവാരമില്ലായ്മയെയാണ് ഇതു ബോധ്യപ്പെടുത്തുന്നത്.

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്‌പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രിയെ കണ്ടിരുന്നത്. എന്നാൽ, ആശുപത്രി കൊലക്കളമാകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും ഇവിടെ നിന്നും പുറത്തു വരുന്നത്. ജില്ലയിലെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രീതിയിലുള്ള മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ആശുപത്രിയുടെ പട്ടികയിൽ ഉള്ളതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 മുതൽ 2020 വരെയുള്ള വർഷത്തിനിടെ ആശുപത്രിയിൽ മാത്രം 4111 കുട്ടികളാണ് ജനിച്ചിരിക്കുന്നത്. ഇതിൽ 15 കുട്ടികൾ മരിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മൂന്ന് അമ്മമാരും പ്രസവത്തോടെ തന്നെ മരിച്ചിട്ടുണ്ട്. മിറ്റേര ആശുപത്രി സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വിവരാവകാശ നിയമപ്രകാരം  ലഭിച്ച വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

നാലു വർഷത്തിനിടെ ആശുപത്രിയിലുണ്ടായ മരണങ്ങളിൽ മിക്കതിനും പൊലീസിൽ പരാതിയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കേസിൽ പോലും ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും ഇതുവരെയും ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടിട്ടുമില്ല.

മെഡിക്കൽ നെഗ്‌ളിജൻസ് കേസുകൾ അന്വേഷിക്കേണ്ടത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. എന്നാൽ, ഇത്തരം മരണങ്ങളിൽ ഒന്നിൽ പോലും മെഡിക്കൽ ബോർഡിന്റെയോ ഡോക്ടർമാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. അതുകൊണ്ടു തന്നെ അന്വേഷണം പലപ്പോഴും പാതിവഴിയിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മിറ്റേര ആശുപത്രിയിലെ മരണങ്ങൾ അടിക്കടി വർദ്ധിക്കുന്നതും.