video
play-sharp-fill

കോട്ടയം ജില്ലയിൽ 17 പേർക്കു കൊവിഡ്: രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം; രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം: ആശങ്കയിൽ കോട്ടയവും

കോട്ടയം ജില്ലയിൽ 17 പേർക്കു കൊവിഡ്: രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം; രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം: ആശങ്കയിൽ കോട്ടയവും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലക്കാരായ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവർത്തകരും രോഗബാധിതരിൽ ഉൾപ്പെടുന്നു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പേർക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ചികിത്സകഴിഞ്ഞ് സാമ്പിൾ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെയാൾ ചികിത്സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല. മുംബൈയിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.

നിലവിൽ 128 പേരാണ് വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

പാലാ ജനറൽ ആശുപത്രി-35 , കോട്ടയം ജനറൽ ആശുപത്രി-37, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-15 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-13 എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവർ*

ആരോഗ്യ പ്രവർത്തകർ
—-
1. മണർകാട് സ്വദേശിനി(44). ജൂൺ 17 മുതൽ 30 വരെ കോട്ടയം ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ ജോലി ചെയ്തശേഷം സമീപത്തെ ഹോസ്റ്റലിൽ ക്വാറന്റയിനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

2. കോട്ടയം ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ ജോലിക്കുശേഷം ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനിയായ ആരോഗ്യപ്രവർത്തക(43). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
——
3. ഡൽഹിയിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

4. കുവൈറ്റിൽ നിന്നെത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29) രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

രോഗം ബാധിച്ച മറ്റുള്ളവർ
——–

5. ചെന്നൈയിൽനിന്നും ജൂൺ 21ന് വിമാനത്തിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

6. അബുദാബിയിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അബുദാബിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച യുവാവിന് ചികിത്സയ്ക്കുശേഷം ജൂൺ എട്ടിന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ജൂൺ 24ന് അബുദാബി വിമാനത്താവളത്തിൽ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു.

7. മസ്‌കറ്റിൽനിന്നും ജൂൺ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശി(25). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. മസ്‌കറ്റിൽവച്ച് മെയ് 25ന് രോഗം സ്ഥിരീകരിച്ചശേഷം 18 ദിവസം റൂം ക്വാറന്റയിനിൽ കഴിഞ്ഞിരുന്നു. ഇതിനുശേഷം പരിശോധന നടത്തിയിരുന്നില്ല.

8.കുവൈറ്റിൽനിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43). നിലവിൽ രോഗലക്ഷണങ്ങൾ ഉണ്ട്.

9. ചെന്നൈയിൽനിന്നും ജൂൺ 27ന് വിമാനത്തിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശിനി(27). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

10. ദുബായിൽനിന്ന് ജൂൺ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28). ദുബായ് വിമാനത്താവളത്തിൽ നടത്തിയ റാപ്പിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

11. ഖത്തറിൽനിന്നും ജൂൺ 27ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(28).രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

12. സൗദി അറേബ്യയിൽനിന്ന് ജൂൺ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

13. മുംബൈയിൽനിന്ന് ജൂലൈ മൂന്നിന് ട്രെയിനിൽ എത്തി പാത്താമുട്ടത്തെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്സ്(38). മുംബൈയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ജൂൺ 29 വരെ ജോലി ചെയ്തിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

14. ഷാർജയിൽനിന്നും ജൂൺ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53). ആദ്യത്തെ എട്ടു ദിവസം ചങ്ങനാശേരിയിലെ ക്വാറന്റയിൻ കേന്ദ്രത്തിലും തുടർന്ന് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

15. കുവൈറ്റിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

16.ചെന്നൈയിൽനിന്നും റോഡ് മാർഗം എത്തിയ വൈക്കം സ്വദേശിനി(23). ക്വാറന്റയിൻ കേന്ദ്രത്തിൽ 14 ദിവസം പൂർത്തിയാക്കിയശേഷം വീട്ടിലെത്തിയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

17. തേനിയിൽനിന്നും ബൈക്കിൽ ജൂലൈ മൂന്നിന് പീരുമേട്ടിൽ എത്തിയ മറിയപ്പള്ളി സ്വദേശി(40). രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്നുതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു