play-sharp-fill
കൊറോണയ്ക്ക് കാരണമായ സാർസ് കോവ് 2 വായുവിലൂടെ പകരും ;  ഗവേഷകരുടെ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ശരിവച്ചതായി  റിപ്പോർട്ടുകൾ

കൊറോണയ്ക്ക് കാരണമായ സാർസ് കോവ് 2 വായുവിലൂടെ പകരും ; ഗവേഷകരുടെ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ശരിവച്ചതായി റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 ന്‌ കാരണമായ സാർസ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന.

രോഗം വായുവിലൂടെ പടരുമെന്ന് 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘം നേരത്തെ ലോകാരോഗ്യ സംഘടനയ്ക്ക് നിർദേശം നൽകിയിരുന്നു. . ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തിൽ രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവേഷകരുടെ ഈ രേഖകളും പഠനങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഗവേഷകരുടെ പഠനങ്ങൾ ലോകാരോഗ്യ സംഘടന ശരിവച്ചതോടെ ഇത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥയായ മരിയാ വാൻ കെർക്കോവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.

മൂക്കിലൂടെയും വായിലൂടെയും വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പടരുന്നതെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കൈകൾ കഴുകുന്നതടക്കമുള്ള ശുചിത്വ മാർഗങ്ങളെപ്പറ്റിയാണ് ജനങ്ങൾക്ക് ബോധവത്കരണം നടത്തിയിരുന്നത്.

കൊറോണ വൈറസിന് വായുവിലൂടെ പടരാനുള്ള സാധ്യതയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടന അണുബാധ നിയന്ത്രണ തലവൻ ഡോ. ബെനഡെറ്റ അലെഗ്രാൻസി നേരത്തെ വ്യക്തമാക്കിയിരുന്നു.