കൊവിഡ് കാല പ്രവർത്തനം കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒയ്ക്കു റോട്ടറി ക്ലബിന്റെ പ്രശംസാ പത്രം: എം.ജെ അരുണിന് അഭിനന്ദനുമായി റോട്ടറി ക്ലബ് അംഗങ്ങൾ; കാൽകൊണ്ടു പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസറും വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് എന്ന മഹാമാരി കേരളത്തിൽ പടർന്നു പിടിക്കുമ്പോൾ, അതിനെതിരെ പ്രതിരോധം തീർന്ന വെസ്റ്റ് പൊലീസിന് റോട്ടറി ക്ലബിന്റെ ആദരം. കോട്ടയം നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന് കോട്ടയം റോട്ടറി ക്ലബ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ചിതിനു ജില്ലയിലെ ഏറ്റവും മികച്ച് എസ്.എച്ച്.ഒ ആയി എം.ജെ അരുണിനെ തിരഞ്ഞെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ പുരസ്‌കാരവും അരുണിനു ലഭിച്ചിരുന്നു. ഇതിനുള്ള അഭിനന്ദനമായാണ് റോട്ടറി ക്ലബ് അരുണിനു പുരസ്‌കാരം സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെ കരസ്പർശനമില്ലാതെ കാൽ കൊണ്ടു പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സാനിറ്റൈസർ യൂണിറ്റും റോട്ടറി ക്ലബ് വെസ്റ്റ് പൊലീസ് സ്റ്റേഷനു സംഭാവന ചെയ്തു. പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്തും റോട്ടറി ക്ലബ് ഭാരവാഹികളും സംസാരിച്ചു.