കോവിഡ് പ്രതിരോധ നിയമങ്ങൾ കാറ്റിൽപ്പറത്തി തിങ്ങിനിറഞ്ഞ് കുമാരനെല്ലൂർ നഗരസഭാ ഓഫിസ് ; സാമൂഹിക  അകലം  ഉൾപ്പടെയുള്ളവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പോലും ശ്രമിക്കുന്നില്ലെന്ന് ആരോപണം

കോവിഡ് പ്രതിരോധ നിയമങ്ങൾ കാറ്റിൽപ്പറത്തി തിങ്ങിനിറഞ്ഞ് കുമാരനെല്ലൂർ നഗരസഭാ ഓഫിസ് ; സാമൂഹിക അകലം ഉൾപ്പടെയുള്ളവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പോലും ശ്രമിക്കുന്നില്ലെന്ന് ആരോപണം

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് നിരവധി പേർക്ക് കൊറോണ വൈറസ് ബാധ അനുദിനം സ്ഥിരീകരിക്കുമ്പോഴാണ് കൊവിഡ് കാലത്ത് കോട്ടയം കുമാരനെല്ലൂർ നഗരസഭാ ഓഫീസ് തിങ്ങി നിറഞ്ഞ് പ്രവർത്തിക്കുന്നത്.

ചെറിയൊരു മുറിയിലാണ് കുമാരനെല്ലൂർ നഗരസഭാ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. കോവിഡ് കാലത്ത് ഇളവുകൾ നൽകിയതോടെയും സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതോടെയും നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്ങി നിറഞ്ഞെത്തുന്ന ആളുകൾക്ക് നിർദ്ദേശം നൽകുവാനോ നിയന്ത്രിക്കാനോ ഉദ്യോഗസ്ഥരും നഗരസഭാ ഓഫിസിൽ ഇല്ല. ഇതിന് പുറമെ ഓഫിസിൽ എത്തുന്നവർക്കായി സാനിറ്റൈസറുകൾ വച്ചിട്ടുണ്ടെങ്കിലും അവ ആരും ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 


സർക്കാർ സ്ഥാപനങ്ങൾ അൻപത് ശതമാനം ഉദ്യോഗസ്ഥരെ വച്ച് പ്രവർത്തിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ലിസ്റ്റ് ഇതുവരെ ആയിട്ടില്ല എന്നും ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. കൂടാതെ ഉദ്യോഗസ്ഥർ പോലും ഓഫീസിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

എതെങ്കിലും ഒരു സാഹചര്യത്തിൽ വൈറസ് വ്യാപനം കോട്ടയത്ത് സംഭവിച്ചാൽ കുമാരനെല്ലൂർ, നാട്ടകം, കോട്ടയം മുൻസിപ്പാലിറ്റി ഓഫീസുകൾ സാഹചര്യമായിരിക്കും ഉണ്ടാവാൻ പോകുന്നതെന്നും നാട്ടുകാർ പറയുന്നു.