
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പ്രതികളിൽ ഒരാൾ പൊലീസ് പിടിയിൽ ; കോവിഡ് പരിശോധനാ നെഗറ്റീവായതിനെ തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ രണ്ട് പ്രതികളിൽ ഒരാൾ പിടിയിൽ. നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാനാണ് (18) പിടിയിലായത്.
ഇയാളെ ചിതറയിൽനിന്ന് പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചയാണ് മുഹമ്മദ് ഷാനും പള്ളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ അനീഷും(29) ചാടിപ്പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് കടയ്ക്കാവൂർ, വക്കം മേഖലയിൽ ഒളിവിൽ കഴിയുകായിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച ചെറുന്നിയൂരിൽ നിന്ന് ബുള്ളറ്റുൾപ്പെെട ഇയാളെ പൊലീസും ജയിൽ വകുപ്പ് അധികൃതരും ചേർന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ കൊറോണ വൈറസ് പരിശോധനഫലം നെഗറ്റിവായതിനാൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസ് അന്വേഷണത്തിെന്റ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് പറഞ്ഞു.
അതേസമയം നിരീക്ഷണകേന്ദ്രത്തിൽ നിന്നും ഇയാൾക്കൊപ്പം രക്ഷപ്പെട്ട അനീഷിനെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.