
ഈരാറ്റു പേട്ടയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . തീക്കോയി പുതനപ്രകുന്നേല്‍ ബേബിയുടെ മകന് എബിന് (28) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം 10 മണിയോടെ ഈരാറ്റുപേട്ട എടിഎമ്മിനു സമീപമായിരുന്നു അപകടം നടന്നത്.
സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണു പരിക്കേറ്റ എബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . മഞ്ഞപ്പള്ളിയിലെ കാര്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു എബിൻ . കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നടത്തി .അമ്മ: സീനാ ജോസഫ്. ബിബിന്‍, സെബിന് എന്നിവർ സഹോദരങ്ങളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0