video
play-sharp-fill

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു: കൊലപാതകം നടത്തിയത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ചെന്ന് വിവരം:  പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു: കൊലപാതകം നടത്തിയത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ചെന്ന് വിവരം: പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ മുണ്ടക്കയം പൈങ്ങണയിൽ ആക്രി കട നടത്തി വരികയായിരുന്നു.

കരിനിലം സ്വദേശിയെന്നു കരുതുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്തെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. പ്രതിയും ആദർശും തമ്മിലുള്ള ഇടപാടുകൾക്കായി ഭാര്യയും കുട്ടിയുമായി എത്തി സംസാരിക്കുന്നതിനിടയിലാവാം കുത്തേറ്റതെന്നാണ് പ്രാഥമിക നി​ഗമനം.പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പ്രതിയെന്ന് സംശയിക്കുന്നയാളുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group