
സ്വർണ്ണകടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക : യുവ മോർച്ച
സ്വന്തം ലേഖകൻ
കോട്ടയം : കള്ളക്കടത്തുകാർക്ക് കുട പിടിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിച്ചുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു സംസാരിച്ചു പ്രതിക്ഷേധ യോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ,സംസ്ഥാന സമിതിയംഗം Nഹരി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവിന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, ജില്ലാ വൈസ് പ്രസിഡൻ്റ് മാർ പ്രമോദ് പുതുപ്പള്ളി, ബിനു കോട്ടയം, ജില്ലാ സെക്രട്ടറി അരവിന്ദ് ശങ്കർ, കോട്ടയം മണ്ഡലം പ്രസിഡൻ്റ് വിനോദ് കാരപ്പുഴ, ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.