video
play-sharp-fill

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആർക്കും രോ​ഗമുക്തിയില്ല

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആർക്കും രോ​ഗമുക്തിയില്ല

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് ജിദ്ദയിൽ നിന്നും കോഴിക്കോട് എത്തിയ കോടിക്കുളം സ്വദേശിക്കാണ് (50) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരിയിൽ നിരീക്ഷണത്തിലായിരുന്നു. നിലവിൽ മഞ്ചേരി ആശുപത്രിയിലാണ്. നിലവിൽ 56 പേരാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കോട്ടയം ജില്ലയിലും ഒരാൾ കോഴിക്കോട് ജില്ലയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

378 പേരുടെ സാമ്പിളുകളാണ് ജില്ലയിൽ നിന്നും ഇന്ന് പരിശോധനക്കായി അയച്ചത്. 10 പരിശോധന ഫലങ്ങൾ ഇന്ന് ലഭിച്ചു. 511 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 11791 സാമ്പിളുകളാണ് ജില്ലയിൽ നിന്നും ആകെ പരിശോധനക്കായി അയച്ചിരിക്കുന്നത്. ജില്ലയിൽ 4515 പേർ വീടുകളിലും, വിവിധ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലുണ്ട്. 55 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതേസമയം ജില്ലയിൽ ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group