ആശങ്കയൊഴിയാതെ കൊറോണ വൈറസ് വ്യാപനം : അശ്രദ്ധ കാണിച്ചാൽ സൂപ്പർസ്പ്രെഡും പിന്നാലെ സമൂഹ വ്യാപനവും വരാമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈറസ് വ്യാപനത്തിൽ തലസ്ഥാനത്ത് അവസസ്ഥ സംസ്ഥാനത്തെ വൻ നഗരങ്ങളായ കൊച്ചി, കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പടര്‍ന്ന് പിടിച്ചത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. കേരളത്തിൽ ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാന്‍ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വൈറസ് വ്യാപനം കൂടുതലായാൽ ട്രിപ്പിള്‍ ലോക്ക് പോലുള്ള കര്ശനനിയന്ത്രണങ്ങളിലേക്കു കടക്കേണ്ടി വരുന്നത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈറസ് പ്രതിരോധത്തിൽ ചെറിയൊരു അശ്രദ്ധ പോലും കാണിച്ചാല്‍ സൂപ്പര്‍ സ്പ്രെഡ് വരാം. പിന്നാലെ സമൂഹവ്യാപനവും വരും.
ബ്രേക്ക് ദി ചെയ്ന്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. 111 പേര് രോഗമുക്തരായി. 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.