video
play-sharp-fill

സ്വർണ്ണ കടത്ത് കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

സ്വർണ്ണ കടത്ത് കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

Spread the love

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ഏറ്റവും ചർച്ചയായി മാറിയ സ്വർണ്ണ കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിന് മുൻപിൽ മാർച്ച് നടത്തി.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് നടത്തിയ പ്രവർത്തകരെ കളക്‌ട്രേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് ഉയർത്തിയാണ് പൊലീസ് പ്രതിഷേധം നടത്തിയവരെ തടഞ്ഞത്. ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡിഡിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

സമരത്തിന് ശേഷം റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം നടത്തിയതും സംഘർഷത്തിന് ഇടയാക്കി. പൊലീസുകാരും കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസുകാരനെ പ്രവർത്തകർ പിടിച്ചു തള്ളിയതും കളക്‌ട്രേറ്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതും സംഘർഷത്തിന് ഇടയാക്കി.

ഇതിന് ശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചുവെങ്കിലും പിരിഞ്ഞുപോവാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർ സെട്രൽ ജംങ്കഷനിലേക്ക് പ്രകടനമായി നടന്നുകൊണ്ടിരിക്കുകയാണ്. എം.സി റോഡ് ഉപരോധിക്കുകയാണ് ശ്രമം.