അത് സരിത്ത് അല്ലാ സഖാക്കളെ ‘ സച്ചിൻ ‘..! സ്വർണ്ണക്കടത്ത് കേസിലെ പ്രതി എന്ന പേരിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം സോഷ്യൽമീഡിയയിൽ പ്രവരിപ്പിക്കുന്നത് സച്ചിന്റെ ചിത്രം ; കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം
തേർഡ് ഐ ബ്യൂറോ
കോട്ടയം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവും സൈബർ ആക്രമണവും. പ്രതിയായ സരിത്തിനോട് സാമ്യമുള്ള യുവാവിന്റെ ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ സി.പി.എം സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നത്.
വിവാഹവേദിയിൽ സരിത്തിനൊപ്പം ഉമ്മൻചാണ്ടി നിൽക്കുന്നതായാണ് പ്രചാരണം. വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ തേർഡ് ഐ ന്യൂസ് ലൈവ് സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ അന്വേഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് പ്രചാരണവും ചിത്രവും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സരിത്ത് എന്ന പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നതായി പ്രചരിപ്പിക്കുന്നത് കെ.എസ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യൂവിന്റെ ചിത്രമാണെന്ന് തേർഡ് ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സച്ചിന്റെ വിവാഹമായിരുന്നു.
ഈ വിവാഹവേദിയിൽ നൂറുകണക്കിന് കോൺഗ്രസ് നേതാക്കാളാണ് എത്തിയത്. ഈക്കൂട്ടത്തിലാണ് മുൻമുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എം.എൽ.എ എത്തിയത്.
ഉമ്മൻചാണ്ടിയുടെ ചിത്രം സഹിതം സച്ചിൻ തന്നെയാണ് വിവാഹ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നും സരിത്തിനോട് സാമ്യം ഉള്ളത് മാത്രം ചുരണ്ടിയെടുത്ത് പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതാണ് തേർഡ് ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
വ്യാജ പ്രചാരണം നടത്തിയ പോരാളി ഷാജി ക്കും സി പി എം സൈബർ സഖാക്കൾക്കും മറ്റ് അപവാദപ്രചാരകർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യൂ അറിയിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകും.സച്ചിന് പരിപൂർണ്ണ പിന്തുണയും നിയമ സഹായവും നൽകുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നടപടികൾ ആരംഭിച്ചു.