കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 425 പേർ: ഒരു ദിവസത്തെ മരണ നിരക്കിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 425 പേർ: ഒരു ദിവസത്തെ മരണ നിരക്കിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ ്മേരിക്കയിലതിനേക്കാൾ കൂടുതല്‍ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 425 പേരാണ് ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം വൈറസിന്റെ പ്രവഭ കേന്ദ്രമായി മാറിയ യുഎസ്സില്‍ 271 പേരാണ് കൊവിഡ് ബാധയേറ്റ് മരിച്ചത്. കൊവിഡ് വ്യാപനത്തിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലില്‍ 602 പേര്‍ മരിച്ചു . ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകളും മരണവും അമേരിക്കയിലാണ്. കേസുകളുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ ആണ് രണ്ടാമത്. കൊവിഡ് കേസുകളുടെ വർധനയിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 29 ലക്ഷത്തോളം പേര്‍ക്കാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. 1,29,947 പേർ രോ​ഗം ബാധിച്ച് മരിച്ചു. ബ്രസീലില്‍ 64867 പേരും, ഇന്ത്യയില്‍ 19693 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച്‌ 2.8 ആണ് ഇന്ത്യയുടെ മരണനിരക്ക്. കഴിഞ്ഞയാഴ്ച ഇത് 3 ശതമാനവും രണ്ടാഴ്ച മുമ്പ് 3.2 ശതമാനവുമായിരുന്നു. അമേരിക്കയിൽ കൊവിഡ് മരണ നിരക്ക് 4.5 ശതമാനവും ബ്രസീലിൽ 4.1 ശതമാനവുമാണ്. ആഗോള മരണനിരക്ക് 4.7 ശതമാനവും. മരണനിരക്ക് കുറവാണെങ്കിലും കഴിഞ്ഞ കുറച്ച്‌ ആഴ്ചകളില്‍ ഇന്ത്യയില്‍ പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ കൂടിയുട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമാണ് രോ​ഗ വ്യാപനത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 7 ലക്ഷം കടന്നിരുന്നു. 7,01,240 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോ​ഗം ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു. മരണം 8822 ആയി. തമിഴ്നാട്ടില്‍ 1.11 ലക്ഷം പേർക്ക് രോ​ഗം ബാധിച്ചു. 1510 പേരാണ് ഇതുവരെ മരിച്ചത്. ഡല്‍ഹിയില്‍ 1.01 ലക്ഷത്തിൽ അധികം ആളുകൾക്ക് രോ​ഗം ബാധിക്കുകയും, 3115 ആളുകൾ മരിക്കുകയും ചെയ്തു.

അതേസമയം വാക്‌സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌). ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മരുന്നുകളുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വേഗത്തിലാക്കാനാണ് ഐസിഎംആര്‍ ശ്രമിക്കുന്നത്. ഭാരത് ബയോടെക്ക് അടുത്തയാഴ്ച ഒന്നാം ഘട്ട പരീക്ഷണത്തിലേയ്ക്ക് പോയേക്കും. ഇതിന്റെ ഫലത്തിന് ശേഷം രണ്ടാം ഘട്ടം തുടങ്ങും.

1, 2 ഘട്ടങ്ങളിലായി 1100ലധികം പേരെ പരീക്ഷണത്തിന് വിധേയരാക്കും. ഓഗസ്റ്റ് 15നകം കൊവാക്‌സിന്‍ മരുന്ന് പുറത്തിറക്കിണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആര്‍ ഭാരത് ബയോടെക്കിന് നല്‍കിയ കത്ത് വിവാദമായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ വേണ്ടി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം മരുന്ന് തയ്യാറാവില്ല എന്ന് കേന്ദ്രസര്‍ക്കാരും ഐസിഎംആറും വ്യക്തമാക്കിയിരുന്നു.