video
play-sharp-fill

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും: ആറു പേർ അറസ്റ്റിൽ: മുംബൈയിൽ നിന്നെത്തിച്ച വിദേശ നർത്തകിമാരുടെ വിസ വിവരങ്ങൾ പരിശോധിക്കും; മദ്യ സൽക്കാരം നടന്നതിന് തെളിവില്ലെന്ന് എക്സൈസ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും: ആറു പേർ അറസ്റ്റിൽ: മുംബൈയിൽ നിന്നെത്തിച്ച വിദേശ നർത്തകിമാരുടെ വിസ വിവരങ്ങൾ പരിശോധിക്കും; മദ്യ സൽക്കാരം നടന്നതിന് തെളിവില്ലെന്ന് എക്സൈസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: രാജാപ്പാറയിൽ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോര്‍ട്ടിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഇടുക്കി രാജാപ്പാറയിലെ ജംഗിള്‍ പാലസ് എന്ന റിസോര്‍ട്ടിലാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്സിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 28നായിരുന്നു ആഘോഷ പരിപാടി.

കേസില്‍ റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ്, ക്രഷര്‍ മാനേജർ കോതമംഗലം തവരക്കാട്ട് ബേസിൽ ജോസ്, പാർട്ടിയിൽ പങ്കെടുത്ത നാട്ടുകാരായ തോപ്പിൽ വീട്ടിൽ മനു കൃഷ്ണ , കരയിൽ ബാബു മാധവൻ, കുട്ടപ്പായി, വെള്ളമ്മാൾ ഇല്ലം വീട്ടിൽ കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോര്‍ട്ടിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ബെല്ലി ഡാന്‍സിനായി എത്തിച്ച വിദേശ വനിതകളുടെ വിസ പരിശോധിച്ച് ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കും. കൊവിഡ് കാലത്ത് മുംബൈയിൽ നിന്ന് യുക്രെയ്ൻ നർത്തകിമാരെത്തിയത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന്‍റെ ഉടമ റോയ് കുര്യന്‍ അടക്കം 48 പേര്‍ക്കെതിരെയാണ് ശാന്തന്‍പാറ പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ നിശാപാര്‍ട്ടിയിലെ മദ്യ സല്‍ക്കാരത്തിന് തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.