നായയുടെ തലയിലേത് വെടിയുണ്ട തന്നെയോ..! മൃഗ സ്നേഹികൾ  പറയുന്നതോ പൊലീസ് പറയുന്നതോ ശരി..? പോസ്റ്റ് മോർട്ടം ചൊവ്വാഴ്ച തിരുവല്ലയിലെ മൃഗാശുപത്രിയിൽ; നായയുടെ മരണം ഈച്ചകുത്തിയെന്നാക്കാൻ പൊലീസ് ശ്രമിച്ചത് എന്തിന്..? ദുരൂഹതയായി മുള്ളൻകുഴിയിലെ നായയുടെ മരണം

നായയുടെ തലയിലേത് വെടിയുണ്ട തന്നെയോ..! മൃഗ സ്നേഹികൾ പറയുന്നതോ പൊലീസ് പറയുന്നതോ ശരി..? പോസ്റ്റ് മോർട്ടം ചൊവ്വാഴ്ച തിരുവല്ലയിലെ മൃഗാശുപത്രിയിൽ; നായയുടെ മരണം ഈച്ചകുത്തിയെന്നാക്കാൻ പൊലീസ് ശ്രമിച്ചത് എന്തിന്..? ദുരൂഹതയായി മുള്ളൻകുഴിയിലെ നായയുടെ മരണം

തേർഡ് ഐ ബ്യൂറോ

കോട്ടയം:  നായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതിയുമായി എത്തിയ നായ് പ്രേമി സംഘടനാ പ്രവർത്തകരെ സംഭവം നിസാരവത്കരിച്ച് കോട്ടയം ഈസ്റ്റ് എസ്.ഐ   മടക്കി അയച്ചത് എന്തിനെന്ന ദുരൂഹത തുടരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന സംഘടനയുടെ ആവശ്യം ചെവിക്കൊള്ളാതെ പരാതി നിസാര വത്കരിക്കാൻ ശ്രമിച്ചതായാണ് ഇപ്പോൾ ഈസ്റ്റ് എസ്.ഐ രഞ്ജിത്തിനെതിരെ ഉയരുന്ന ആരോപണം. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒരു സിംപിൾ കേസായി തീർക്കാമായിരുന്ന സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ മേനകാ ഗാന്ധിയുടെ ഓഫിസ് വരെ എത്തിയത്. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ദുരൂഹത ചർച്ചയായിരിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുള്ളങ്കുഴിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മരണമാണ് പൊലീസിന്റെ അലംഭാവം ഒന്നു കൊണ്ടു മാത്രം വിവാദവും ചർച്ചയുമായി മാറിയത്. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ ഭക്ഷണം നൽകി വീട്ടിൽ തന്നെ വളർത്തിയിരുന്ന യുവാവിന്റെ വീട്ടിലെ നായയാണ് ദുരൂഹ സാഹചര്യത്തിൽ ചത്തുകിടന്നത്.

നായയുടെ നെറ്റിയിലെ മുറിവിൽ നിന്നും രണ്ടു വശത്തേയ്ക്കും രക്തം ചിതറിയിരുന്നു. ഇതാണ് മരണ കാരണം വെടിയേറ്റതാണ് എന്നു സംശയിക്കാൻ കാരണം. എന്നാൽ, നായയുടെ മൃതദേഹം കാണാൻ എത്തിയ എസ്.ഐ രഞ്ജിത് വിശ്വനാഥൻ മുറിവിന് ആഴമില്ലെന്നും, ഈച്ചകുത്തിയുണ്ടായ മുറിവാണ് എന്നുമുള്ള നിഗമനത്തിൽ എത്തുകയായിരുന്നു.  പരാതിയുണ്ടെന്നും, പോസ്റ്റ്‌മോർട്ടം വേണമെന്നു മൃഗസ്നേഹികൾ പറഞ്ഞിട്ടു പോലും ഇദ്ദേഹം ഇതിനു തയ്യാറായില്ല.

പരാതിയിൽ എഫ്.ഐ.ആർ ഇട്ട ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഒപ്പം വിട്ടിരുന്നെങ്കിൽ  മൃഗാശുപത്രി അധികൃതർ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തേനെ. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന എസ്.ഐയുടെ നടപടിയാണ് ഇപ്പോൾ ഡൽഹി വരെ പരാതിയാകാൻ ഇടയാക്കിയത്.