play-sharp-fill
തലസ്ഥാനത്ത് നാല് നിയന്ത്രിത മേഖലകൾ കൂടി: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം; സൊമാറ്റൊ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു

തലസ്ഥാനത്ത് നാല് നിയന്ത്രിത മേഖലകൾ കൂടി: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം; സൊമാറ്റൊ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ

തിരുവന്തപുരം: ഉറവിടമറിയാത്ത രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന ന​ഗരിയിൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം ജില്ലയിൽ നാല് നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ​ഗ്രാമ പഞ്ചായത്തിലെ വെള്ളനാട് ടൗൺ, കണ്ണമ്പള്ളി, പാളയം മാർക്കറ്റിനടുത്തുള്ള വ്യാപാര മേഖലകൾ എന്നിവയാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അത്യവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ ജനങ്ങൾക്ക് നിർദേശം നൽകി.


തലസ്ഥാനത്ത് നിയന്ത്രണങ്ങളും ജാ​ഗ്രതയും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം 26 ആയി. സൊമാറ്റോ ഡെലിവറി ബോയിക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്റ് മേഖലകളിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കം വഴിയാണ് രോ​ഗം പകർന്നത്. ഇവരുടെ രോ​ഗ ഉറവിടം ഇതുവരെ വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നത്തികാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് കൊവിഡ് സ്ഥിരാകരിച്ചത്. പാളയം മത്സ്യ മാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ന​ഗരത്തിലെ പല പ്രധാന ഹോട്ടലുകളിൽ നിന്നും വിവിധയിടങ്ങളിലേക്ക് ഇയാൾ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ഇയാൾക്ക് രോ​ഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷണം വിതരണം ചെയ്തത് വഴിയാകം എന്നാണ് നി​ഗമനം.