താഴത്തങ്ങാടി കൊലപാതകം: മിന്നൽ വേഗത്തിൽ കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് ഗുഡ് സർവീസ് എൻട്രി
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മിന്നൽ വേഗത്തിൽ പിടികൂടിയ അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ സാലി (60),യെ കൊലപ്പെടുത്തുകയും ഭർത്താവ് മുഹമ്മദ് സാലിയെ (65) ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി വേളൂർ പാറപ്പാടം മാലിയിൽപ്പറമ്പിൽ മുഹമ്മദ് ബിലാലിനെ(23) പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്കും, അന്വേഷണ സംഘത്തിനുമാണ് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, അഡീഷണൽ എസ്.പി എ.നിസാം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഇൻസ്‌പെക്ടർമാരായ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ, കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബു സെബാസ്റ്റ്യൻ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത്,
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐമാരായ ടി.എസ് റെനീഷ് (കടുത്തുരുത്തി), ടി.ശ്രീജിത്ത് (കോട്ടയം വെസ്റ്റ്), ടി.സുമേഷ് (പ്രൊബേഷൻ എസ്.ഐ കോട്ടയം വെസ്റ്റ്), ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.എസ് റിജുമോൻ, കൺട്രോൾ റൂം എസ്.ഐ അജിത്ത്, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, കൺട്രോൾ റൂം എ.എസ്.ഐ ഐ.സജികുമാർ,
കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ എ.എസ്.ഐ പി.എൻ മനോജ്, കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ സജിമോൻ ഫിലിപ്പ്, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു, പാമ്പാടി പൊലീസ് സ്റ്റേഷനിലെ ശ്യാം എസ്.നായർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ അനീഷ്,
സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും സിവിൽ പൊലീസ് ഓഫിസർമാരുമായ ശ്രാവൺ, ജോർജ്, വി.എസ് മനോജ്കുമാർ എന്നിവർക്കാണ് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ ഒന്നിനാണ് താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. കേസിലെ പ്രതിയെ മൂന്നാം ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.