കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നിലപാടിൽ ഉറച്ച് സി.പി.എം ; തീരുമാനം വൈകരുതെന്ന് ആവശ്യപ്പെട്ടതായി സൂചന

കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നിലപാടിൽ ഉറച്ച് സി.പി.എം ; തീരുമാനം വൈകരുതെന്ന് ആവശ്യപ്പെട്ടതായി സൂചന

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസിനെ ഇടതുമുന്നണിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിൽ ഉറച്ച് സി.പി.എം. കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വരാനുള്ള തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന സൂചന.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമെടുക്കണമെന്നാണ് സി.പി.എം നിലപാട്. ഇതേ തുടർന്ന് ഇടതുമുന്നണിയോടുള്ള നിലപാട് വ്യക്തമാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടാൻ കേരള കോൺഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതിർത്ത് ജനമതാദൾ എസും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന എൻ.സി.പിയാകട്ടെ പാലാ സീറ്റ് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.