ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 19 ന് തമിഴ്നാട് കമ്പത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിക്കും (27). ജൂൺ 23 ന് യുഎഇ യിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശിക്കുമാണ്(32) ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് .
ഇന്ന് രോ​ഗം സ്ഥിരീകരിച്ച ഉടുമ്പൻ ചോല സ്വദേശി കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക് പോസ്റ്റിൽ എത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

രോ​ഗം സ്ഥിരീകരിച്ച മറ്റേയാൾ കൊച്ചിയിൽ നിന്നും സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്സിയിൽ നെടുങ്കണ്ടത്തെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ ജില്ലയിൽ 46 പേരാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ ഇന്ന് ആർക്കും രോ​ഗമുക്തിയില്ല. ഇന്ന് 404 സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. 272 പേരുടെ പിശോധന
ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. 10863 രക്ത സാമ്പിളുകളാണ് ജില്ലയിൽ നിന്നും ആകെ പരിശോധനക്കായി അയച്ചിരിക്കുന്നത്. ഇതിൽ 541 പേരുടെ ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്.

ജില്ലയിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി 4365 പേർ നിരീക്ഷണത്തിലുണ്ട്. 44 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.