ഡല്‍ഹി കലാപം; 9 മുസ്ലിങ്ങൾ കൊല്ലപ്പെട്ടത് ജയ് ശ്രീരാം വിളിക്കാത്തതിനാലെന്ന് കുറ്റപത്രം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക്-കിഴക്ക് ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ 9 പേരും കൊല്ലപ്പെട്ടത് ജയ് ശ്രീരാം വിളിക്കാത്തതിനാലെന്ന് കുറ്റപത്രം . കലാപത്തിന് പിന്നിലെ ആസൂത്രണങ്ങള്‍ വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കലാപത്തിലെ പ്രതികള്‍ ‘കട്ടര്‍ ഹിന്ദു ഏക്ത’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്ലിങ്ങളോട് പ്രതികാരം ചെയ്യാനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. മറ്റുള്ളവരുമായി ആശയ വിനിമയം നടത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഗ്രൂപ്പ് ഉപയോഗിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടര്‍ ഹിന്ദു ഏക്ത ഗ്രൂപ്പ് ഫെബ്രുവരി 25 ന് 12.49 നാണ് രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച് 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറിയതായും, കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.
ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊല്ലപ്പെട്ടത്.