ചെറുവള്ളി എസ്റ്റേറ്റ് മാനേജ്മെന്റ് പിരിച്ചുവിട്ട തൊഴിലാളികളോട് കാണിക്കുന്ന ധാർഷ്ട്യത്തിന് കനത്ത വില നൽകേണ്ടി വരും: എൻ .ഹരി

Spread the love

സ്വന്തം ലേഖകൻ

എരുമേലി: കേന്ദ്ര സർക്കാർ അനുവദിച്ച ആനുകൂല്യത്തിനു വേണ്ടി സമരം ചെയ്ത ചെറുവള്ളി എസ്റ്റേറ്റിലെ അഞ്ച് യൂണിയൻ നേതാക്കൻമാരെ പിരിച്ചുവിട്ടിട്ട് ഇന്നേക്ക് മൂന്നു വർഷവും ഒരു മാസവും കഴിഞ്ഞു.

അതിനു ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിൽ മാത്രം എൺപത്തിമൂന്നു ദിവസം സമരം ചെയ്തു.തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാമെന്ന് പറഞ്ഞ് നിരവധി തവണ മനേജ്മെന്റ് തൊഴിലാളികളേയും തൊഴിലാളി സംഘടനകളേയും കബളിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തവണ ചർച്ചയ്ക്കെന്ന പേരിൽ ബിലിവേഴ്സ് ആസ്ഥാനത്തേക്ക് ക്ഷണിച്ച തൊഴിലാളികളേയോഹന്നാന്റെ ഗുണ്ടകൾ തല്ലിചതച്ചു.അന്ന് സംരക്ഷകരായി പോയ പോലീസുകാർ വെറും നോക്കുകുത്തികളായിമാറി.

ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് എന്ത് സമരം നടന്നാലും അതിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനാണ് പോലീസിനു ലഭിച്ച സന്ദേശം.ഇതിന്റെ പിന്നിൽ വൻ മാഫിയ ഉൾപ്പെടുന്ന ഗൂഢസംഘമാണ് പ്രവർത്തിക്കുന്നത്.

അതു കൊണ്ടു തന്നെയാണ് ചെറുവള്ളിയിലെ തൊഴിൽ പ്രശ്നം തീർക്കാൻ മനേജ്മെന്റ് തയ്യാറാകാത്തത്.ഈ മഹാമാരിയുടെ കാലത്തും ഇത്രയും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഈ മനേജ്മെന്റിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾ നടക്കും.വികസനത്തിന്റെ പേരിൽ തൊഴിലാളികളെ പട്ടിണിക്കിടാൻ യാതൊരു കാരണവശാലും സമ്മതിക്കില്ല എൻ.ഹരി സമരം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

വി. സി.അജി ,ഹരികൃഷ്ണൻ എരുമേലി,മനോജ് ചെറുവളളി, എൻ.എസ്. പ്രഭാകരൻ, രമേശൻ , പ്രസാദ്, വി.ആർ.ശശി, എന്നിവർ ധർണ്ണ സമരത്തിന് നേതൃത്വം നൽകി.