
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: യുവതിയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും ചിത്രങ്ങള്‍ അശ്ലീല സന്ദേശം സഹിതം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം പള്ളിക്കര സ്വദേശി ഓളങ്ങാട്ടില്‍ വീട്ടില്‍ റെജി എന്ന ജോര്‍ജ് മാത്യുവിനെതിരേയാണ് ആളൂര്‍ പൊലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവേല്‍ ചര്‍ച്ച് ശുശ്രൂഷകയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. യുവതിയുടെ ബന്ധുക്കളടക്കമുള്ളവരുടെ ഫോണുകളിലേക്ക് ഇയാൾ അശ്ലീല ഓഡിയോ സന്ദേശങ്ങള്‍ അയച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി റെജി തന്റേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച പരാതി നിലനില്‍ക്കെ തന്നെ റെജിയുടെ കൂട്ടുകാര്‍ക്കും ഇയാള്‍ സന്ദേശങ്ങള്‍ കൈമാറി. ബ്ലാക്ക് മെയിലിങ് അടക്കമുള്ള സൈബര്‍ ഗൂഢാലോചനാ കുറ്റങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശത്ത് ജോലിചെയ്യുന്നതിനിടെ റെജി ഇത്തരം കേസുകളില്‍ കുറ്റാരോപിതനാണെന്നും, പൊലീസ് നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി വാഴക്കാലയിലെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ ബന്ധത്തിലൂടെ കേസ് ദുര്‍ബലപ്പെടുത്താന്‍ റെജി ശ്രമിക്കുന്നതായും യുവതി ആരോപിക്കുന്നു. ഐ.പി.സി. 354 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് റെജിക്കെതിരേ കേസെടുത്തിരിക്കുന്നത്.