തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ വൻ ഹാൻസ് വേട്ട നടത്തി പൊലീസ്. നിരോധിക പുകയില ഉത്പന്നങ്ങൾ അടക്കം ഹാൻസും പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ഒരു കോടിയിലധികം രൂപ വില വരുന്ന സാധനങ്ങളാണ് പൊലീസ് സംഘം ജില്ലയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
പാമ്പാടിയിലെയും കറുകച്ചാലിലെയുമായി ഗോഡൗണുകളിൽ നടന്ന റെയ്ഡിലാണ് ഒന്നര കോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പുകയില ഉത്പന്ന ശേഖരം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പൂതകുഴി ഭാഗത്ത് ഷംസ് എന്നയാൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും 44 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 74700 പായ്ക്കറ്റ് ഹാൻസും കറുകച്ചാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കങ്ങഴ ഭാഗത്ത് നെടുംകുന്നം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ഒരു കെട്ടിടത്തിൽ 50 പ്ലാസ്റ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 75000 പായ്ക്കറ്റ് ഹാൻസും 60 പേപ്പർ ബോക്‌സുകളിലായി 3600 പായ്ക്കറ്റ് സിഗരറ്റുമാണ് പിടിച്ചെടുത്തത്.
ഇവയ്ക്ക് മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലവരും. സ്‌കൂൾ പരിസരത്തും ചില്ലറ വിൽപ്പനക്കാർക്കും മറ്റും വിൽക്കുന്നതിനാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. ടി റെയ്ഡുകളിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. സന്തോഷ്‌കുമാർ ജെ, ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി.ജോഫി വി.ജെ, പാമ്പാടി എസ്.എച്ച്.ഒ. യു. ശ്രീജിത്ത് കറുകച്ചാൽ എസ്.എച്.ഒ സജിമോൻ കെ.എൽ, ഡെൻസാഫ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി നായർ, തോംസൺ കെ മാത്യു, അജയകുമാർ കെ ആർ, അരുൺ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.