സ്വന്തം ലേഖകൻ
കോട്ടയം: ഹാരിസൺ കമ്പനി അനധികൃതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നതും വ്യാജ രേഖ നിർമ്മിച്ച് ബിലീവേഴ്സ് ചർച്ചിനു കൈമാറ്റം ചെയ്തതുമായ ഭൂമി സർക്കാർ പണം കൊടുത്ത് ഏറ്റെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ഭൂമി നിരുപാധികം ഏറ്റെടുത്ത് ഭൂമിയിലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കണമെന്നും കെ പി എം എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ആവശ്യപ്പെട്ടു. തിരുവിതാംകൂറിലെ ഇടവക അവകാശ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിനു സ്വതന്ത്ര അവകാശമായി ലഭിച്ച ഭൂമി വ്യാജ ആധാരത്തിലൂടെ ഹാരിസൺ ഗ്രൂപ്പ് സ്വന്തം പേരിലാക്കിയതാണെന്നും ആരോപിച്ചു.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് നിരുപാധികം ഏറ്റെടുക്കുക, ദേവസ്വം ഭൂമി ദേവസ്വത്തിനു നൽകുക, സംസ് സ്ഥാനത്തെ ഭൂരഹിതർക്ക് പാർപ്പിടത്തിനും കൃഷിക്കും ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിനു മുന്നിൽ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ പണം കെട്ടി വച്ച് ഏറ്റെടുക്കാനുള്ള തീരുമാനം നിലവിലുള്ള കേസുകളെ സാരമായി ബാധിക്കുമെന്ന് ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്.രാമനുണ്ണി മുഖ്യ പ്രഭാഷണത്തിലൂടെ ആരോപിച്ചു.
കളക്ട്രേറ്റിനു മുന്നിൽ നടന്ന ധർണ്ണ കെ പി എം എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്.രാമനുണ്ണി, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡൻറ് പി.എസ്.പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം.സത്യശീലൻ, ഭാരതീയ വേലൻ മഹാസഭ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.എൻ.ചന്ദ്രശേഖരൻ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥതി പ്രവർത്തകൻ കെ.ഗുപ്തൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി സി. ബാബു, സെക്രട്ടറി വി.ശുശികുമാർ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ഭൂ അവകാശ സംരക്ഷണ സമിതി ജില്ലാ കൺവീനർ വി.സി.അജികുമാർ, പി.എസ്.സജു, സി. കൃഷ്ണകുമാർ, സിന്ധു ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.