video
play-sharp-fill

Thursday, May 22, 2025
Homeflashജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളിവിടരുത് : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളിവിടരുത് : തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാന സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും സമരത്തിലേയ്ക്ക് തള്ളിവിടാതെ തടഞ്ഞു വച്ച മുഴുവൻ ആനുകൂല്യങ്ങളും തിരിച്ച് നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.

നാല് ഗഡു കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം ഉത്തരവാക്കുക, മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, അവശ്യ സര്‍വ്വീസ് ജീവനക്കാരുടെത് ഉള്‍പ്പടെ ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, സുനിൽ മാണി കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഒാര്‍ഗനൈസേഷന്‍സ് (സെറ്റോ) യുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ഉറക്കം നടിക്കുന്ന സർക്കാരിനെ വിളിച്ചുണർത്തൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജിമോൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു മുഖ്യ പ്രഭാഷണം നടത്തി , കെ.ജി.ഒ.യു. ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ് , സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച് . ഷീജ ബീവി , ജില്ലാ വൈസ് പ്രസിഡൻറ് ജെ ജോബിൻസൺ , രാജേഷ് വി.ജി. വി.കെ . ജോസഫ് , സതീഷ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു .

മെഡിക്കൽ കോളേജിൽ ലതികാ സുഭാഷും വൈക്കത്ത് റ്റോമി കല്ലാനിയും ചങ്ങനാശേരിയിൽ ജോഷി ഫിലിപ്പും കോട്ടയം താലൂക്കിൽ ഫിലിപ്പ് ജോസഫും പാലായിൽ ബിജു പുന്നത്താനവും ഏറ്റുമാനൂരിൽ ജി ഗോപകുമാറും കാഞ്ഞിരപ്പള്ളിയിൽ എം ഉദയസൂര്യനും കുറവിലങ്ങാട് തോമസ് ഹെർബിറ്റും പാമ്പാടിയിൽ രഞ്ജു കെ മാത്യുവും യൂണിവേഴ്സിറ്റിയിൽ കെ കമരാജും പാമ്പാടി ആർ ഐ റ്റി യിൽ എസ് ബിനോജും കോട്ടയം നഗരസഭാ ഓഫീസിൽ പി.സി. മാത്യുവും ഉദ്ഘാടനം ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments