പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ : യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് പനച്ചിക്കാട് നടത്തി

പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ : യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് പനച്ചിക്കാട് നടത്തി

സ്വന്തം ലേഖകൻ

പനച്ചിക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്ര സർക്കാരിൻ്റെ അടിക്കടി ഉള്ള പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതീകാത്മക ബന്ദ് നടത്തി.

ആയിരം കേന്ദ്രങ്ങളിൽ 25000 വാഹനങ്ങൾ 15 മിനിറ്റ് റോഡിൻറെ ഇടതുവശത്ത് നിർത്തിയിട്ടു പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് യൂത്ത് കോൺഗ്രസ് രാവിലെ 11 മണിക്ക് പ്രതീകാത്മക കേരള ബന്ദ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.സി.സി സെക്രട്ടറി ജോണി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷാ തങ്കപ്പൻ,അരുൺ മർക്കോസ്, വാർഡ് മെമ്പർമാരയായ എബിസൺ ഏബ്രഹാം,

റോയി മാത്യൂ, പ്രീയ മധുസുധൻ , യൂത്ത് കോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും നേതക്കൻമാരയായ, മാത്യു വട്ടമല, ലിബിൻ ഐസക്ക്

നിഷാന്ത് ജേക്കബ് ,അജീഷ് നായർ എബി പുന്നൂസ്, ജയ്മോൻ,അരുൺ നായർ,രാജേഷ് കോളക്കുളം, ബിനു,ബൈജു പാറക്കുളം, റോഷൻ എം ഷാജി,സച്ചിൻ പാത്താമുട്ടം, രഞ്ജിത്ത് മുട്ടുചിറ തുടങ്ങിയവർ പ്രസംഗിച്ചു.