സ്വന്തം ലേഖകൻ
ലണ്ടൻ: ലോകത്തിലെ മൊബൈൽ ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോർത്തുന്ന അതിഭീകരമായി ചൈനീസ് ആപ്പ് ടിക്ക് ടോക്ക് വളരുന്നു. അതീവ സുരക്ഷിതമായി നിർമ്മിച്ച ഐ ഫോൺ ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്നത് എന്താണെന്നു പോലും കണ്ടെത്താൻ ടിക്ക് ടോക്ക് എന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്പിനു സാധിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ടിക്ക് ടോക്കിനെ നിരോധിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ലഭിക്കുന്ന വിവരം.
ഐഫോൺ ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൌരവകരമായതും, അല്ലാത്തതുമായ വിവരങ്ങൾ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ പുറത്തിറക്കിയ ഐഫോൺ ഒഎസ് പുതിയ പതിപ്പ് ഐഒഎസ് 14 ബീറ്റ ഉപയോഗിച്ച ഉപയോക്താക്കളാണ് ഇത് കണ്ടെത്തിയത്. ടിക്ടോക്കിന് പുറമേ മറ്റ് ചില ആപ്പുകളും ഇത്തരം സ്വഭാവം കാണിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഫോണിലെ ഐഒഎസ് പിഴവിൽ നിന്നാണ് ചൈനീസ് ആപ്പ് ഇത്തരത്തിൽ ഒരു കാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. അതേ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും. ഇത് മുൻപ് തന്നെ ആപ്പ് അപ്‌ഡേഷനിലൂടെ പരിഹരിച്ചതാണെന്നും.
ഒരിക്കലും ചാരപ്രവർത്തിയോ ഡാറ്റ ചോർത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക്ടോക്കിൻറെ വാദം. ഐഒഎസിലെ ക്ലിപ്പ്‌ബോർഡ് സംവിധാനത്തിലാണ് ഇപ്പോൾ പ്രശ്‌നം. ഇത് പ്രകാരം ഒരു ആപ്പിൽ നിന്നും ചിത്രമോ, ഇമേജോ കോപ്പിചെയ്ത് അടുത്ത ആപ്പിലേക്ക് കൊണ്ടുപോകാം. ഇത് മാത്രമല്ല ഒരു ആപ്പിൾ ഡിവൈസിൽ നിന്നും കോപ്പി ചെയ്ത് മറ്റൊരു ആപ്പിൾ ഡിവൈസിലേക്ക് മാറ്റാം. അതായത് ഐഫോണിൽ ക്ലിപ്പ്‌ബോർഡിൽ കോപ്പി ചെയ്യുന്നത് മാക്കിലോ, ഐപാഡിലോ ഉപയോഗിക്കാം.
ഇത്രയും കാലം ഇത്തരത്തിൽ ഉപയോക്താവ് ക്ലിപ്പ്‌ബോർഡിൽ കോപ്പി ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും ആപ്പുകൾ ഉപയോക്താവ് അറിയാതെ മനസിലാക്കിയിരുന്നു എന്നാണ് ഇപ്പോൾ വരുന്ന വിവരം. ഇത്രയും കാലം ഐഒഎസിൽ ക്ലിപ്പ്‌ബോർഡിൽ കോപ്പി ചെയ്യുന്ന വിവരങ്ങൾ ആരൊക്കെ വായിക്കുന്നു എന്നത് സംബന്ധിച്ച് അലർട്ട് ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ പുതിയ ആപ്പിൾ ഐഒഎസ് 14 ബീറ്റ അപ്‌ഡേഷനിൽ ഇത്തരം ക്ലിപ്പ്‌ബോർഡ് വിവരങ്ങൾ ഏതൊക്കെ ആപ്പുകൾ വായിക്കുന്നു എന്ന അലർട്ട് ലഭിച്ചു തുടങ്ങി. ഇതോടെയാണ് ടിക്ക്‌ടോക്ക് അടക്കം പല ആപ്പുകളുടെയും ചോർത്തൽ സ്വഭാവം വ്യക്തമായത്. ഇത് സംബന്ധിച്ച് വിവിധ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
എന്നാൽ പുതിയ ഫോർബ്‌സ് വാർത്തയുടെ പാശ്ചത്തലത്തിൽ ഉണ്ടായ ഏത് ആശങ്കയും പരിഹരിക്കുന്ന രീതിയിൽ ടിക്ടോക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ടിക്ടോക്ക് അറിയിച്ചത്. അതേസമയം അക്യുവെതർ, ഗൂഗിൾ ന്യൂസ്, കോൾ ഫോർ ഡ്യൂട്ടി തുടങ്ങിയ പ്രമുഖ ആപ്പുകളും ഈ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെന്നും ഫോർബ്‌സ് ആർട്ടിക്കിൾ പറയുന്നുണ്ട്.