video
play-sharp-fill

കോട്ടയം ജില്ലയിൽ പതിനഞ്ചു പേർക്ക് കോവിഡ്: ഏഴു പേർ രോഗ വിമുക്തർ; വെള്ളാവൂർ, കങ്ങഴ, ചിറക്കടവ്, മുളക്കുളം, കറുകച്ചാൽ, തൃക്കൊടിത്താനം, ചങ്ങനാശേരി, മൂലവട്ടം , ചിങ്ങവനം, കങ്ങഴ, അതിരമ്പുഴ എന്നിവടങ്ങളിൽ രോഗം

കോട്ടയം ജില്ലയിൽ പതിനഞ്ചു പേർക്ക് കോവിഡ്: ഏഴു പേർ രോഗ വിമുക്തർ; വെള്ളാവൂർ, കങ്ങഴ, ചിറക്കടവ്, മുളക്കുളം, കറുകച്ചാൽ, തൃക്കൊടിത്താനം, ചങ്ങനാശേരി, മൂലവട്ടം , ചിങ്ങവനം, കങ്ങഴ, അതിരമ്പുഴ എന്നിവടങ്ങളിൽ രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടു പേര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121 ആയി.
ഇതില്‍ 43 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 38 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഏഴു പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 211 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 90 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

1.ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(29 ). ഗര്‍ഭിണിയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

2 . ജൂണ്‍ 21ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (44 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3 . ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4 . ജൂണ്‍ 18 ന് കുവൈറ്റില്‍നിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

5 . ജൂണ്‍ 12 ന് ഡല്‍ഹിയില്‍ നിന്ന് എത്തി ഹോം ക്വാറൻ്റനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശിനി (40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച സഹോദരിക്കും അവരുടെ മൂന്നു മക്കള്‍ക്കുമൊപ്പമാണ് എത്തിയത്. ഇതില്‍ രണ്ടു കുട്ടികള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ കുട്ടിയുടെ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചിട്ടില്ല.

7 ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകള്‍ (19 ). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6 ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകന്‍ (16 ). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. ജൂണ്‍ 15ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (25 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. ജൂണ്‍ 22 ന് കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ചങ്ങനാശേരി സ്വദേശി (33 ).

10. ജൂണ്‍ 22 ന് കുവൈറ്റില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി(58).

11 . ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറൻ്റയിനില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടി (13). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഒപ്പമെത്തിയ അമ്മയുടെ പരിശോധന ഫലം നെഗറ്റീവ് ആണ്

12 രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനിയായ കുട്ടിക്കൊപ്പം ഷാര്‍ജയില്‍നിന്നെത്തിയ സഹോദരന്‍ (7). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

13. ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് എത്തി അതിരമ്പുഴ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (46). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

14. ജൂണ്‍ 11ന് അമ്മയ്ക്കും സഹോദരനുമൊപ്പം അബുദാബിയില്‍ നിന്ന് എത്തി ഹോം ക്വാറൻ്റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (7 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അമ്മയുടെയും സഹോദരന്‍റെയും പരിശോധനാഫലം ലഭിച്ചിട്ടില്ല.

15. ജൂണ്‍ 14ന് മംഗലാപുരത്തുനിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി (24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

രോഗമുക്തരായവര്‍

1. ഔറംഗാബാദില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശിനി (24),

2. ദുബായില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി (24)

3. മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശി (44)

4. കസാഖ്സ്ഥാനില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശി (32)

5. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (46 )

6. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി (54)

7. തെലങ്കാനയില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(33)