കൊറോണക്കാലത്ത് ദിനംപ്രതി ഒന്നരക്കോടി രൂപയുടെ നഷ്ടം : മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ശുപാർശയുമായി കെ.എസ്.ആർ.ടി.സി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പ്രതിദിനം ഒന്നരക്കോടി രൂപ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നതിനാൽ മിനിമം ചാർജ് 12രൂപയായി വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി കെ.എസ്.ആർ.ടി.സി. നിലവിൽ അറുപത് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനമെടുത്തിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മിനിമം ചാർജ് രണ്ടര കിലോമീറ്ററിന് നിലവിലെ എട്ട് രൂപ 10 രൂപയായി വർദ്ധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിലോമീറ്ററിന് 70 പൈസ 20 പൈസ വർദ്ധിച്ച് 90 പൈസയാവും. കോവിഡ് സ്‌പെഷ്യൽ നിരക്ക് പ്രകാരം 25 ശതമാനം വർദ്ധനവാണ് ഉണ്ടാവുക. പുതിയ ശുപാർശ കോവിഡ് നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇതോടൊപ്പം വിദ്യാർത്ഥികളുടെ ചാർജ് 50 ശതമാനം വർദ്ധിപ്പിക്കുവാനും ശുപാർശ ഉണ്ടായിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

സർക്കാരിന്റെ സഹായത്തോടെയാണ് കോർപ്പറേഷൻ നിലനിൽക്കുന്നതെന്നും ഗതാഗതമന്ത്രി പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം കൂടിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.