
സ്വന്തം ലേഖകൻ
അയർക്കുന്നം: ഇന്ധന വിലവർദ്ധനവിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി അയർക്കുന്നം വികസന സമിതി.
ആക്രി വിലക്ക് ഇരുചക്ര വാഹനങ്ങൾ തൂക്കി നൽകിയാണ് അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവിനെതിരെ പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ നേതൃത്വത്തിൽ സമതി പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധ സമരത്തിൽ ജോസഫ് ചാമക്കാല മുഖ്യ പ്രഭാഷണം നടത്തി. ജോയിസ് കൊറ്റത്തിൽ, എം.ജി ഗോപാലൻ,ജോസ് കുടകശ്ശേരി, അലക്സ് മാത്യു,ഷിനു ചെറിയാന്തറ, തോമസ് ഇല്ലത്തുപറമ്പിൽ, സുജ സന്തോഷ് കുന്നത്തൂർ,നിഖിൽ മരങ്ങാട്ടിൽ,ആൽവിൻ ഷാജി,റോഷൻ ആറുമാനൂർ തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി.